മന്ത്രിസഭ യോഗം: സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്തും
text_fieldsമനാമ: സാമ്പത്തിക വളര്‍ച്ച രാജ്യതാല്പര്യത്തിനനുസൃതമായി മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളാവിഷ്കരിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഗുദൈബിയ പാലസില്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ അധ്യക്ഷതയിലായിരുന്നു കാബിനറ്റ് യോഗം. എല്ലാ മേഖലകളിലും ഉദ്ദേശിച്ച വളര്‍ച്ചയും വികാസവും നേടുന്നതിനും സര്‍വതോമുഖമായ പുരോഗതിയും വളര്‍ച്ചയും ഉറപ്പുവരുത്തുന്നതിനും പരിപാടികള്‍ക്ക് രൂപംനല്‍കേണ്ടത് അനിവാര്യമാണെന്ന് മന്ത്രിസഭ വിലയിരുത്തി. രാജ്യത്തിെൻറ സാമ്പത്തിക വളര്‍ച്ച ശക്തിപ്പെടുത്തുന്നതിന് രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ നയനിലപാടുകളും കാഴ്ചപ്പാടുകളും ഗുണകരമാണെന്നും കാബിനറ്റ് അഭിപ്രായപ്പെട്ടു.
വ്യവസായിക മേഖലയുടെ വളര്‍ച്ചക്ക് കൂടുതല്‍ പരിഗണന നല്‍കേണ്ടതുണ്ടെന്ന് കിരീടാവകാശി ചൂണ്ടിക്കാട്ടി. അലൂമിനിയം ബഹ്റൈനിൽ (അല്‍ബ) ആറാമത് സ്മെല്‍റ്റിങ് പൈപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തത് വ്യവസായിക രംഗത്ത് ബഹ്റൈനിെൻറ സ്ഥാനം അടയാളപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ബഹ്റൈന്‍ വനിത ദിനാചരണത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വനിതകള്‍ക്കും മന്ത്രിസഭ പ്രത്യേകം ആശംസ നേര്‍ന്നു.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ സ്ഥാനം ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്രാവശ്യത്തെ വനിതദിനം പ്രാധാന്യം നല്‍കുന്നത്. സ്ത്രീകളുടെ ശാക്തീകരണത്തിനായി രാജപത്നിയും വനിത സുപ്രീം കൗണ്‍സില്‍ ചെയര്‍പേഴ്സനുമായ പ്രിന്‍സസ് ശൈഖ സബീക്ക ബിന്ത് ഇബ്രാഹിം ആല് ഖലീഫയുടെ കീഴിൽ നടത്തുന്ന ശ്രമങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. വിവിധ മന്ത്രാലയങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അവസര സമത്വ സമിതിയുടെ ശ്രമങ്ങളും സ്ത്രീകള്‍ക്ക് വിവിധ മേഖലകളിലേക്ക് കടന്നുചെല്ലാന്‍ അവസരമൊരുക്കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നേതൃപരമായ പങ്കുവഹിക്കാന്‍ ഇപ്രാവശ്യത്തെ വനിത ദിനാചരണത്തിലൂടെ സാധ്യമാകട്ടെയെന്നും കാബിനറ്റ് അംഗങ്ങള്‍ ആശംസിച്ചു. ബഹ്റൈന്‍ പൊലീസ് രൂപവത്കരണത്തിെൻറ 100ാം വാര്‍ഷിക ദിനത്തോടനുബന്ധിച്ച് കിരീടാവകാശി രാജ്യത്തെ മുഴുവന്‍ പൊലീസുകാര്‍ക്കും ആശംസ നേര്‍ന്നു. രാജ്യത്തിെൻറ സുരക്ഷയും സമാധാനവും നിലനിര്‍ത്തുന്നതിന് അവര്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് ശ്രദ്ധേയമാണ്.
കഴിഞ്ഞ ദിവസം ബഹ്റൈന്‍ ഇൻറര്‍നാഷനല്‍ എക്സിബിഷന് സെൻററില്‍ ആരംഭിച്ച സമ്പൂര്‍ണ തൊഴില്‍ദാന മേള വിജയകരമായിരുന്നുവെന്ന് കാബിനറ്റ് വിലയിരുത്തി. സ്വദേശി തൊഴിലന്വേഷകരായ യുവാക്കള്‍ക്ക് ധാരാളം അവസരങ്ങള്‍ തുറന്നിടാന്‍ തൊഴില്‍ സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം സംഘടിപ്പിച്ച തൊഴില്‍ദാന മേളക്ക് സാധിക്കുമെന്ന് കിരീടാവകാശി പ്രതീക്ഷ പ്രകടിപ്പിച്ചു.
സ്വദേശി തൊഴിലന്വേഷകര്‍ക്ക് അവസരങ്ങള്‍ ലഭ്യമാക്കുന്നതിനും സ്വകാര്യ മേഖലയില്‍ പരിഗണിക്കപ്പെടുന്ന തൊഴില്‍ശക്തിയായി സ്വദേശി യുവാക്കള്‍ക്ക് ഇതിലൂടെ മാറാന്‍ സാധിക്കുമെന്നും പ്രതീക്ഷയുണ്ട്. തൊഴില്‍ദാന മേളകളിലൂടെ തൊഴിലവസരങ്ങള്‍ ലഭ്യമായ റിപ്പോര്‍ട്ട് തൊഴില്‍ സാമൂഹിക ക്ഷേമകാര്യ മന്ത്രി സഭയില്‍ അവതരിപ്പിച്ചു. 48ാം ദേശീയ ദിനമാഘോഷിക്കുന്ന യു.എ.ഇ ജനതക്കും ഭരണാധികാരികള്‍ക്കും മന്ത്രിസഭ ആശംസ നേര്‍ന്നു. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ മുന്നോട്ടുവെച്ച നിര്‍ദേശത്തിന് കാബിനറ്റ് അംഗീകാരം നല്കി. പഴയ വൈദ്യുതി, ജല പൈപ്പുകള്‍ പരിശോധിക്കാനും പഴക്കമനുസരിച്ച് മാറ്റിസ്ഥാപിക്കുന്നതിനും വൈദ്യുതി-ജലകാര്യ മന്ത്രാലയം നടപടി സ്വീകരിക്കും.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് കാബിനറ്റ് അംഗീകാരം നല്കി. വിവിധ പ്രദേശങ്ങളിലെ പ്രകൃതിവിഭവങ്ങള്‍ നിലനിര്‍ത്തുന്നതിനും ശുദ്ധജല തടാകങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള പദ്ധതികള്‍ ഉണ്ടാകണമെന്നും കാബിനറ്റ് അഭിപ്രായപ്പെട്ടു. മന്ത്രിസഭ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
