Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അറബ്​ സഖ്യസേന: വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ ബഹ്‌റൈന്‍ പങ്കാളിയായി 

text_fields
bookmark_border
അറബ്​ സഖ്യസേന: വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ ബഹ്‌റൈന്‍ പങ്കാളിയായി 
cancel

മനാമ: അറബ് സഖ്യസേന രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെയും സൈനിക മേധാവികളുടെയും സമ്മേളനത്തില്‍ ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ്​ ബിൻ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ, ബി.ഡി.എഫ് ചീഫ് ഓഫ് സ്​റ്റാഫ് ലഫ്. ജനറല്‍ ദിയാബ് ബിന്‍ സഖര്‍ അന്നഈമി എന്നിവര്‍ പങ്കെടുത്തു. 
റിയാദില്‍ ചേര്‍ന്ന സമ്മേളനത്തില്‍ യമനിലെ നിയമാനുസൃത ഭരണകൂടത്തിന് എല്ലാവിധ പിന്തുണയും തുടരാൻ തീരുമാനിക്കുകയും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. അറബ് സഖ്യസേന കൈവരിച്ച നിര്‍ണായക മുന്നേറ്റങ്ങൾ വിദേശകാര്യ മന്ത്രി യോഗത്തില്‍ വിശദീകരിച്ചു. 

സൗദി ഭരണാധികാരികള്‍ സഖ്യസേനക്ക് നൽകുന്ന പിന്തുണയും സഹായവും ശ്രദ്ധേയമാണ്. യമനിലെ സമാധാനം അയല്‍ രാജ്യങ്ങളിലെ സമാധാനത്തി​​െൻറ ഭാഗമാണ്​. അതിനാല്‍ അവിടെ സമാധാനം പുന:സ്ഥാപിക്കുന്നതിനുള്ള ശ്രമം  തുടരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bahrain minister-bahrain-gulf news
Next Story