Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്രിട്ടനുമായി വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കും^ പ്രധാനമന്ത്രി

text_fields
bookmark_border
  • സമാധാനവും സുരക്ഷയും ആഗ്രഹിക്കുന്ന രാഷ്ട്രങ്ങളാണ് ബഹ്റൈനും ബ്രിട്ടനും
ബ്രിട്ടനുമായി വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കും^ പ്രധാനമന്ത്രി
cancel

മനാമ: ബ്രിട്ടനുമായി വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കാന്‍ ബഹ്റൈന്‍ ഒരുക്കമാണെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ വ്യക്തമാക്കി. ബഹ്റൈന്‍ സന്ദര്‍ശനത്തിന്​ എത്തിയ ബ്രിട്ടീഷ് സായുധ സേന കാര്യ മന്ത്രി മാര്‍ക് ലന്‍കാസ്​റ്ററെയും സംഘത്തെയും ഗുദൈബിയ പാലസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനവും സുരക്ഷയും ആഗ്രഹിക്കുന്ന രാഷ്ട്രങ്ങളാണ് ബഹ്റൈനും ബ്രിട്ടനും. മേഖലയിലെ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കുന്നതിന് സഖ്യ രാഷ്ട്രങ്ങളുമായി ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സമാധാനവും ശാന്തിയും നിലനില്‍ക്കുന്ന ലോകം സാധ്യമാക്കുന്നതിന് അര്‍ഥ പൂര്‍ണമായ ശ്രമങ്ങളുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുരക്ഷ, പുരോഗതി എന്നീ വിഷയങ്ങളില്‍ ബ്രിട്ടനുമായി മികച്ച സഹകരണമാണ് ബഹ്റൈനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ പ്രശ്നങ്ങള്‍ വീക്ഷിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്നതില്‍ പ്രധാനമന്ത്രിയുടെ കാഴ്ച്ചപ്പാടും നയചാതുരിയും പ്രത്യേകം ശ്ലാഘനീയമാണെന്ന് മാര്‍ക് ലാന്‍കാസ്​റ്റര്‍ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bahrain minister-bahrain-bahrain news
Next Story