Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്​​റൈ​ൻ മെ​ട്രോ:...

ബ​ഹ്​​റൈ​ൻ മെ​ട്രോ: പ്രീ ​ക്വാ​ളി​ഫി​ക്കേ​ഷ​ൻ ന​ട​പ​ടി തു​ട​ങ്ങി

text_fields
bookmark_border
ബ​ഹ്​​റൈ​ൻ മെ​ട്രോ: പ്രീ ​ക്വാ​ളി​ഫി​ക്കേ​ഷ​ൻ ന​ട​പ​ടി തു​ട​ങ്ങി
cancel

മ​നാ​മ: ബ​ഹ്​​റൈ​ൻ മെ​ട്രോ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​നു​ള്ള പ്രീ ​ക്വാ​ളി​ഫി​ക്കേ​ഷ​ൻ ന​ട​പ​ടി തു​ട​ങ്ങി. ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രി ക​മാ​ൽ ബി​ൻ അ​ഹ്​​മ​ദ്​ മു​ഹ​മ്മ​ദാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മെ​ട്രോ പ​ദ്ധ​തി​യു​ടെ രൂ​പ​ക​ൽ​പ​ന, നി​ർ​മാ​ണം, സാ​മ്പ​ത്തി​കം, പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ​ക്ക്​ യോ​ഗ്യ​രാ​യ ക​മ്പ​നി​ക​ളെ ക​ണ്ടെ​ത്തു​ക​യാ​ണ്​ ല​ക്ഷ്യം. യോ​ഗ്യ​രാ​യ ക​മ്പ​നി​ക​ളി​ൽ​നി​ന്നാ​ണ്​ ടെ​ൻ​ഡ​ർ ക്ഷ​ണി​ക്കു​ക. 2022 മാ​ർ​ച്ച്​ ര​ണ്ട്​ വ​രെ​യാ​ണ്​ പ്രീ ​ക്വാ​ളി​ഫേ​ക്ക​ഷ​ന്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യം. 109 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ​ രാ​ജ്യ​ത്തെ നി​ർ​ണാ​യ​ക സ്​​ഥ​ല​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വി​ധ​മാ​ണ്​ മെ​ട്രോ പ​ദ്ധ​തി ആ​വി​ഷ്​​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 28.6 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ്​ മെ​ട്രോ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ര​ണ്ട്​ പാ​ത​ക​ളി​ലാ​യി 20 സ്​​റ്റേ​ഷ​നു​ക​ളാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​ണ്ടാ​വു​ക.

ര​ണ്ട്​ പാ​ത​ക​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ര​ണ്ട്​ ഇ​ൻ​റ​ർ​ചേ​ഞ്ചു​ക​ളും ഉ​ണ്ടാ​കും. ബ​ഹ്​​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്ന്​ മ​നാ​മ വ​ഴി സീ​ഫ്​ ഡി​സ്​​ട്രി​ക്​​ട്​ വ​രെ​യു​ള്ള റെ​ഡ്​ കോ​റി​ഡോ​റും ജു​ഫൈ​ർ മു​ത​ൽ എ​ജു​ക്കേ​ഷ​ന​ൽ ഏ​രി​യ വ​രെ​യു​ള്ള ബ്ലൂ ​കോ​റി​​ഡോ​റു​മാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ലെ ര​ണ്ടു​പാ​ത​ക​ൾ. ജു​ഫൈ​റി​ൽ​നി​ന്ന്​ തു​ട​ങ്ങി ഡിേ​പ്ലാ​മാ​റ്റി​ക്​ ഏ​രി​യ-​മ​നാ​മ-​അ​ൽ ഫാ​റൂ​ഖ്​-​സ​ൽ​മാ​നി​യ-​ഇൗ​സ ടൗ​ൺ വ​ഴി​യാ​ണ്​ ബ്ലൂ ​കോ​റി​ഡോ​ർ എ​ജു​ക്കേ​ഷ​ന​ൽ ഏ​രി​യ​യി​ൽ എ​ത്തു​ക. ബാ​ബു​ൽ ബ​ഹ്​​റൈ​ൻ, സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ്​ സ്​​റ്റേ​ഷ​നു​ക​ളി​ലാ​ണ്​ ഇ​ൻ​റ​ർ​ചേ​ഞ്ച്​ ഉ​ണ്ടാ​വു​ക. ബ​ഹ്​​റൈ​നി​ലെ പ്ര​ധാ​ന താ​മ​സ, വി​ദ്യാ​ഭ്യാ​സ, വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഇൗ ​പാ​ത​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക്​ ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:processBahrain MetroPre-qualification
News Summary - Bahrain Metro: Pre-qualification process begins
Next Story