ബഹ്റൈൻ മെന്റൽ മാത്തമാറ്റിക്സ് മത്സരം സീസൺ 2
text_fieldsമെന്റൽ മാത്തമാറ്റിക്സ് മത്സരം സീസൺ 2ൽനിന്ന്
മനാമ: ന്യൂ ഹൊറൈസൺ സ്കൂളിലെ ഗണിതശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ ബഹ്റൈൻ മെന്റൽ മാത്തമാറ്റിക്സ് മത്സരം- സീസൺ 2 സംഘടിപ്പിച്ചു. ബ്രൈൻക്രാഫ്റ്റ് ഇന്റർനാഷനലുമായി സഹകരിച്ച് നടന്ന മത്സരത്തിൽ ബഹ്റൈനിലെ 21 സ്കൂളുകളിൽ നിന്നുള്ള 800 വിദ്യാർഥികൾ പങ്കെടുത്തു. സ്കൂൾ ചെയർമാൻ ജോയ് മാത്യൂസ്, പ്രിൻസിപ്പൽ വന്ദന സതീഷ്, യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ഡീൻ ഡോ. അനുപമ പ്രശാന്ത് എന്നിവർ സന്നിഹിതരായിരുന്ന ചടങ്ങിൽ, മുഖ്യാതിഥി ഐ.സി.ആർ.എഫ് ചെയർമാൻ വി.കെ. തോമസ് മത്സരങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഗണിതശാസ്ത്ര വിഭാഗം മേധാവി ധന്യ ജോർജ്, നോൺ അക്കാദമിക് കോഓഡിനേറ്റർ ലിജി ശ്യാം, മറ്റ് അധ്യാപകർ എന്നിവരാണ് മത്സരങ്ങൾക്ക് നേതൃത്വം നൽകിയത്. മത്സരാർഥികൾക്കായി ഗ്രേഡ് 1 മുതൽ VIII വരെ അനീഷ് നിർമലനും ഗ്രേഡ് IX മുതൽ XII വരെയുള്ളവർക്കായി അലെൻ ഓവർസീസ് എജുക്കേഷനും ഓൺലൈൻ പരിശീലന ക്ലാസുകൾ നൽകിയിരുന്നു. മത്സരത്തിൽ രണ്ടാംതവണയും ന്യൂ മില്ലേനിയം സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. സമാപനച്ചടങ്ങിൽ എം.പി. മുഹമ്മദ് ഹുസൈൻ അൽ ജനാഹി, അഹല്യ യൂനിവേഴ്സിറ്റി പ്രഫസർമാരായ ഡോ. സുരേഷ് സുബ്രഹ്മണ്യൻ, ഡോ. മജീദ് അലി സാലിഹ് അമിനി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ലുബിന നദീർ എന്നിവർ സന്നിഹിതരായിരുന്നു. വിജയികളെ മെമന്റോ നൽകി അനുമോദിക്കുകയും ചെയ്തു.
കൂടാതെ, ഇന്ത്യൻ സമൂഹത്തിലെ നിരവധി സാമൂഹിക, സാംസ്കാരിക കൂട്ടായ്മകളുടെ നേതാക്കന്മാരെയും സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച അൽഹിലാൽ ആശുപത്രിയെയും ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

