രാസ ലഹരിക്കെതിരെ ബോധവത്കരണ സെമിനാർ
text_fieldsബഹ്റൈൻ മീഡിയ സിറ്റി സംഘടിപ്പിച്ച റിവൈവ് ദ യൂത്ത് എന്ന ബോധവത്കരണ സെമിനാറും ബി.എം.സി അക്കാദമിക് എക്സലൻസ് അവാർഡ് ദാനവും
മനാമ: ബഹ്റൈൻ മീഡിയ സിറ്റിയുടെ നേതൃത്വത്തിൽ സാമൂഹിക തിന്മകൾക്കെതിരെ റിവൈവ് ദ യൂത്ത് എന്ന ബോധവത്കരണ സെമിനാറും ബി.എം.സി അക്കാദമിക് എക്സലൻസ് അവാർഡും സംഘടിപ്പിച്ചു.
സെഗയ ബി.എം.സി ഹാളിൽ, ഡിസ്ട്രസ് മാനേജ്മന്റ് കലക്ടിവ് (ഡി.എം.സി ബഹ്റൈൻ) ചാപ്റ്ററും പാൻ ബഹ്റൈനും ചേർന്ന് ഒരുക്കിയ ബോധവത്കരണ സെമിനാറിൽ മുഖ്യാതിഥിയായി മുൻ ഇന്ത്യൻ സ്ഥാനപതിയും മുതിർന്ന നയതന്ത്രജ്ഞനും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ അധ്യക്ഷനുമായ ടി.പി. ശ്രീനിവാസൻ പങ്കെടുത്തു. സുപ്രീംകോടതി അഭിഭാഷക അഡ്വ. ദീപ ജോസഫ് മുഖ്യ പ്രഭാഷകയായി.
ബഹ്റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് സ്വാഗതം പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ. പി.വി. ചെറിയാൻ, ഡി.എം.സി കൺവീനർ സാനി പോൾ, പാൻ ബഹ്റൈൻ പ്രസിഡൻറ് പോളി പറമ്പി, സാമൂഹിക പ്രവർത്തകൻ കെ.ടി. ജോസ് എന്നിവർ സംസാരിച്ചു. ബി.എം.സി കുടുംബാംഗങ്ങളിൽനിന്ന് സി.ബി.എസ്.ഇ 10, 12 ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള ബി.എം.സി അക്കാദമിക് എക്സലൻസ് അവാർഡ് വിതരണം ചെയ്തു.
സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ 97 ശതമാനം മാർക്ക് കരസ്ഥമാക്കിയ ഇഷിക പ്രദീപിന് ഐമാക് ബി.എം.സി ടോപ്പർ അവാർഡ് ടി.പി. ശ്രീനിവാസൻ, അഡ്വ. ദീപാ ജോസഫ് എന്നിവർ ചേർന്ന് കൈമാറി. ഉന്നത വിജയം കരസ്ഥമാക്കിയ ആൻലിയ അച്ചു, അലീന റീജൻ വർഗീസ്, ആഹാന സ്മിതാ കുമാർ, ബയൂലാ ജാസ്മിൻ, ഭരത് കൃഷ്ണ, എൻ.എസ്. പ്രിയംവദ, നോറ അന്ന, ശരണ്യ ജയൻ, അബ്ജൽ പോൾസൺ, കാർത്തിക് മഹേഷ്, ജസ്റ്റിൻ ജോസഫ്, വിസ്മയ പി. ജോയ്, മുഹമ്മദ് സിയാൻ, ഏബിൽ ജോഷി എന്നിവർക്കും ബി.എം.സിയുടെ അക്കാദമിക് എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു.
ടി.പി. ശ്രീനിവാസൻ, അഡ്വ. ദീപ ജോസഫ് എന്നിവരെ ബഹ്റൈൻ മീഡിയ സിറ്റി മൊമെന്റോ നൽകി ആദരിച്ചു. മുഖ്യാതിഥിയായി ടി.പി. ശ്രീനിവാസന്റെ ജന്മദിനം വേദിയിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. ഫ്രാൻസിസ് കൈതാരത്ത് മുഖ്യാതിഥികൾക്ക് ഉപഹാരം കൈമാറി.
ഇഷിക പ്രദീപ് അവതാരകയായി. ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ മേനോൻ, മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ, ഫെഡ് സെക്രട്ടറി സുനിൽ ബാബു, ബഹ്റൈനിലെ സാമൂഹികപ്രവർത്തകരായ ഇ.വി. രാജീവൻ, ജയേഷ് താന്നിക്കൽ, അജി പി. ജോയ്, ഗോപാലേട്ടൻ, തോമസ്, രാജേഷ് പെരുങ്കുഴി, ബി.എം.സി കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

