ബഹ്റൈൻ മാർത്തോമ്മ സുവിശേഷ സേവിക സംഘം ഓണം സമുചിതമായി ആഘോഷിച്ചു
text_fieldsമനാമ: ‘മാനുഷരെല്ലാരും ഒന്നുപോലെ’ എന്ന മഹത്തായ സന്ദേശം തലമുറകളിലേക്ക് പകരുന്ന, കേരള നാടിന്റെ സാംസ്കാരിക ആഘോഷമായ ഓണത്തിനോടനുബന്ധിച്ച് സ്നേഹക്കൂടിനായി ഒരു ഓണക്കൂട്ടായ്മ കലാപരിപാടികളും ഓണസദ്യയും സനദിലുള്ള മാർത്തോമ്മ കോംപ്ലക്സിൽ നടത്തപ്പെട്ടു.പൊതുസമ്മേളനം സേവിക സംഘം പ്രസിഡന്റ് റവ. ബിജു ജോൺ നിർവഹിച്ചു. വൈസ് പ്രസിഡന്റ് റവ. സാമുവൽ വർഗീസ് പ്രാരംഭ പ്രാർഥനക്ക് നേതൃത്വം നൽകി. സെക്രട്ടറി സുജ ആശിഷ് സ്വാഗതം പറഞ്ഞു. ഇടവക സെക്രട്ടറി പ്രദീപ് മാത്യൂസ് ആശംസകൾ നേർന്നു.
പ്രമുഖ സിനിമ-സീരിയൽ താരം ലയ റോബിൻ ഗാനം ആലപിച്ചു. തിരുവാതിര, നാടൻ പാട്ടുകൾ എന്നീ വിവിധ കലാപരിപാടികളോടൊപ്പം ഇടവക ഗായക സംഘം ഓണപ്പാട്ടുകൾ ആലപിച്ചു.600ൽപരം അംഗങ്ങൾ പങ്കെടുത്ത പ്രൗഢഗംഭീരമായ ഓണാഘോഷ പരിപാടിയുടെ കൺവീനർമാരായി ഷീബ ഷാജി, ഡെയ്സി റോയ് എന്നിവർ പ്രവർത്തിച്ചു. കൺവീനർ ഷീബ ഷാജി നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

