Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതെരുവുകച്ചവടക്കാരിൽ...

തെരുവുകച്ചവടക്കാരിൽ നിന്ന്​ പിടിച്ചെടുക്കുന്ന  ഭക്ഷ്യവസ്​തുക്കൾ ചാരിറ്റി സംഘടനകൾ സ്വീകരിക്കുന്നില്ല

text_fields
bookmark_border

മനാമ: അനധികൃത തെരുവുകച്ചവടക്കാരിൽ നിന്ന്​ പിടിച്ചെടുക്കുന്ന ഭക്ഷ്യവസ്തുക്കൾ ചാരിറ്റി സംഘടനകൾ സ്വീകരിക്കാ​ത്തതോടെ ഇത്​ വലിച്ചെറിയുന്നതായി റിപ്പോർട്ട്​. ബലപ്രയോഗത്തിലൂടെ ​ശേഖരിച്ച ഭക്ഷ്യവസ്​തുക്കൾ വിതരണം ചെയ്യുന്നത്​ അനിസ്​ലാമികമാണ്​ എന്നതിനാലാണ്​ ചാരിറ്റി സംഘടനകൾ ഇത്​ സ്വീകരിക്കാത്തതെന്ന്​ നോർതേൺ മുനിസിപ്പാലിറ്റി അധികൃതരെ ഉദ്ധരിച്ച്​ പ്രാദേശിക പത്രം റിപ്പോർട്ട്​ ചെയ്​തു.മത്സ്യം, പഴങ്ങളും പച്ചക്കറികളും, പാചക എണ്ണ തുടങ്ങിയവയാണ്​ പിടിച്ചെടുക്കുന്ന സാധനങ്ങളിലുള്ളത്​. ചീഞ്ഞുപോകുന്ന സാധനങ്ങളായതിനാൽ, ഇവയിൽ പലതും മൂന്ന്​ ദിവസത്തിലധികം സൂക്ഷിക്കാനാകില്ല. ബഹ്​റൈനികളായ തെരുവുകച്ചവടക്കാർക്കായി കിയോസ്​കുകൾ ഏർപ്പെടുത്താൻ പദ്ധതിയുണ്ടായിരുന്നെന്നും എന്നാൽ, അനധികൃത കച്ചവടക്കാർക്കെതിരായ നടപടി പൂർത്തിയാകാതെ ഇത്​ സാധിക്കില്ലെന്നും നോർത്തേൺ മുനിസിപ്പാലിറ്റി ടെക്​നിക്കൽ സർവീസസ്​ ഡയറക്​ടർ ലമ്യ അൽ ഫധല കൗൺസിലി​​​െൻറ പ്രതിവാര യോഗത്തിൽ പറഞ്ഞു. 

പിടിച്ചെടുക്കുന്ന സാധനങ്ങൾ സൂക്ഷിക്കാൻ ​വെയർഹൗസുകളോ ​റഫ്രിജറേറ്ററുകളോ ഇല്ല എന്നതിനാൽ സാധനങ്ങൾ കേടാവുകയും അത്​ വലിച്ചെറിയുകയുമാണ്​ ചെയ്യുന്നത്​.ടൺ കണക്കിന്​ ഭക്ഷണ സാധനങ്ങളാണ്​ ഇങ്ങളെ പാഴാകുന്നത്​.ആദ്യം ഇത്​ ചാരിറ്റബിൾ സൊസൈറ്റികൾ സ്വീകരിച്ചിരുന്നു. 
എന്നാൽ, ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്ത ഭക്ഷ്യവസ്​തുക്കൾ ഏറ്റെടുത്ത്​ വിതരണം ചെയ്യുന്നത്​ അനിസ്​ലാമികമാണെന്ന നിർദേശം ലഭിച്ചതോടെ അവർ കയ്യൊഴിഞ്ഞു. അവരോട്​ ഭക്ഷ്യവസ്​തുക്കൾ സ്വീകരിക്കണമെന്ന്​ നിർബന്ധപൂർവം പറയാനാകില്ല. അതുകൊണ്ട്​, അനധികൃത കച്ചവടകാരുടെ സാധനങ്ങൾ പിടിച്ചെടുക്കണോ അതോ അവർക്കെതിരെ നടപടിയെടുക്കുക മാത്രം ചെയ്യണോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുകയാണ്​. ആഭ്യന്തര മന്ത്രാലയവും എൽ.എം.ആർ.എയുമായി ചേർന്ന്​ അനധികൃത വ്യാപാരികൾക്കെതിരെ ഇൻസ്​പെകർമാർ നടപടി സ്വീകരിച്ചുവരികയാണ്​. 

നിയമം ലംഘിച്ച്​ തെരുവുകച്ചവടം ചെയ്യുന്നവർക്കെതിരെ പിഴ ചുമത്തുകയും പ്രവാസികളാണെങ്കിൽ ഉടൻ നാടുകടത്തുകയും ചെയ്യുന്നുണ്ട്​. ചില പ്രതിസന്ധികളുണ്ടെങ്കിലും ഇൗ വിഷയത്തിൽ ശക്​തമായ നടപടികളുമായി മുന്നോട്ട്​ പോകുമെന്നും അവർ പറഞ്ഞു. അനധികൃത വ്യാപാരികളെ തെരുവിൽ നിന്ന്​ നീക്കുകയും പകരം തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ബഹ്​റൈനികൾക്ക്​ കച്ചവടത്തിന്​ കിയോസ്​കുകൾ അനുവദിക്കുകയും ചെയ്യുക എന്നതാണ്​ ലക്ഷ്യമിടുന്നതെന്നും അവർ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bahrain market
Next Story