Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്റൈനിൽ വ്യാജ സൗദി കറൻസി ഉപയോഗം; പ്രതിക്ക് മൂന്ന് വർഷം തടവും പിഴയും

text_fields
bookmark_border
ബഹ്റൈനിൽ വ്യാജ സൗദി കറൻസി ഉപയോഗം; പ്രതിക്ക് മൂന്ന് വർഷം തടവും പിഴയും
cancel

മനാമ: ബഹ്റൈനിൽ സൗദിയുടെ വ്യാജ 500 റിയാൽ നോട്ട് കൈവശം വെക്കുകയും ചിലവാക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ 48 കാരനായ പ്രതിക്ക് മൂന്ന് വർഷം തടവും 500 ദീനാർ പിഴയും ശിക്ഷ

വിധിച്ചു. ഹൈ ക്രിമിനൽ കോർട്ട് ഫസ്റ്റ് സർക്യൂട്ടാണ് ഈ കേസിൽ വിധി പ്രസ്താവിച്ചത്. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ ആന്റി നാർക്കോട്ടിക്സ് ഡയറക്ടറേറ്റ് പ്രതിയെ അറസ്റ്റ് ചെയ്തപ്പോഴാണ് സംഭവം പുറത്തുവരുന്നത്. തുടർന്ന് പ്രതിയുടെ സാധനങ്ങൾ തിരികെ നൽകിയപ്പോഴാണ് അതിൽ വ്യാജ സൗദി 500 റിയാൽ നോട്ട് കണ്ടെത്തിയത്. പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിനെ തുടർന്ന് പ്രതിയുടെ സാധനങ്ങൾ കൈമാറുന്നതിനിടയിലാണ് നോട്ട് കണ്ടെത്തിയതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിലെ മേജർ വ്യക്തമാക്കി.

ജനറൽ ഡയറക്ടറേറ്റ് ഓഫ് മെറ്റീരിയൽ എവിഡൻസിലെ ഫോർജറി വിദഗ്ധൻ നോട്ട് വ്യാജമാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിച്ചു. അപരിചിതനായ ഒരാളിൽ നിന്ന് 30 ബഹ്‌റൈൻ ദീനാറിനാണ് താൻ ഈ നോട്ട് വാങ്ങിയതെന്നാണ് പ്രതി അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain: Man Sentenced to 3 Years in Prison for Possessing Fake Saudi Riyal Note
Next Story