ബഹ്റൈൻ മല്ലു ആംഗ്ലേഴ്സ് അഞ്ചാം വാർഷികം
text_fieldsബഹ്റൈൻ മല്ലു ആംഗ്ലേഴ്സിന്റെ വാർഷികാഘോഷത്തിൽനിന്ന്
മനാമ: ബഹ്റൈനിലെ പ്രവാസി മലയാളികളുടെ ഇടയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഫിഷിങ് കൂട്ടായ്മയായ ബഹ്റൈൻ മല്ലു ആഗലേഴ്സിന്റെ (ബി.എം.എ) അഞ്ചാം വാർഷികവും ഫിഷിങ് ടൂർണമെന്റിന്റെ സമ്മാനദാനവും ബഹ്റൈൻ കലവറ പാർട്ടി ഹാളിൽവെച്ച് നടന്നു.
മെംബർമാരും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ പ്രോഗ്രാം കോഓഡിനേറ്ററായ സുനിൽ ലീയോ സ്വാഗതം ആശംസിച്ചു, ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ഇ.വി രാജീവൻ, മുഹമ്മദ് അലി, സുരേഷ് മണ്ടോടി എന്നിവർ മുഖ്യാതിഥികളായിരുന്നു. മുഖ്യാതിഥികളും പ്രോഗ്രാം സംഘാടകരായ സുനിൽ ലീയോ, നന്ദകുമാർ, ഉണ്ണി, അജീഷ്, വിജിലേഷ്, സുരേഷ്, ശ്രീജിത്ത്, മനോജ്, ഷിബു എന്നിവർ ഈ വർഷത്തെ വിജയികൾക്ക് ഒരുലക്ഷം രൂപ വിലവരുന്ന സമ്മാനങ്ങളും കാഷ് പ്രൈസും വിതരണം ചെയ്തു.
ലൂർ ഫിഷിങ്ങിൽ 10.740 കിലോഗ്രാമുള്ള കിങ് ഫിഷ് പിടിച്ച അജീഷ് ഒന്നാം സമ്മാനവും 9.435 കിലോഗ്രാം ഉള്ള കിങ് ഫിഷ് പിടിച്ച ഉണ്ണി രണ്ടാം സമ്മാനവും, 6.780 കിലോഗ്രാം ഉള്ള ക്യൂൻ ഫിഷ് പിടിച്ച ജോൺ മൂന്നാം സമ്മാനവും ബൈറ്റ് ഫിഷിങ്ങിൽ 6.080 കിലോഗ്രാം ഉള്ള ക്യൂൻ ഫിഷ് പിടിച്ച ദീപു ഒന്നാം സമ്മാനവും, ഒറ്റ ദിവസം കൊണ്ട് 146 മീനുകളെ പിടിച്ച ബെന്നി രണ്ടാം സമ്മാനവും നേടി. 4.485 കിലോഗ്രാം ഉള്ള ഷാർകിനെ പിടിച്ച വിഷ്ണു, 4.670 കിലോഗ്രാം ഉള്ള ഷാർകിനെ പിടിച്ച രതീഷ്, ജൂനിയർ ആംഗ്ലർ മത്സരത്തിൽ വിജയിച്ച സഞ്ജയ്, വിശാൽ, ലേഡി ആംഗ്ലർ മത്സരത്തിൽ വിജയിച്ച വിജിഷ, വീക്കിലി പ്രൈസ് വിന്നേഴ്സ് ആയ വിപിൻ, അനീഷ്, അൻസാർ, പ്രശാന്ത്, കരീം, സുനി, സരൺ, നന്ദകുമാർ എന്നിവരായിരുന്നു മറ്റു വിജയികൾ. ഗ്രൂപ് അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും, റബർ ബാൻഡ് ഓർക്കസ്ട്ര അവതരിപ്പിച്ച ഗാനമേളയും ചടങ്ങിന് മാറ്റുകൂട്ടി.
ഫിഷിങ് ടൂർണമെന്റിനു പുറമെ ബഹ്റൈനിലെ വിവിധ സാമൂഹ്യ പ്രവർത്തനങ്ങൾക്കും, ഫിഷിങ് റോഡും റീലും ഉപയോഗിച്ചുള്ള ഫിഷിങ് അറിയാത്തവർക്ക് പരിശീലനവും നൽകിവരുന്നു. അഡ്മിൻമാരായ സുനിൽ ലീയോ, നന്ദകുമാർ, ശ്രീജിത്ത്, ഉണ്ണി, അജീഷ്, വിജിലേഷ്, മനോജ്, ഷിബു, സുരേഷ് എന്നിവരാണ് കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

