ബഹ്റൈൻ മലയാളി സെയിൽസ് ടീം ഓണാഘോഷം
text_fieldsബഹ്റൈൻ മലയാളി സെയിൽസ് ടീം ഓണാഘോഷത്തിൽനിന്ന്
മനാമ: ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ‘ബഹ്റൈൻ മലയാളി സെയിൽസ് ടീം ബി.എം.എസ്.ടി പൊന്നോണം 2024’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ബഹ്റൈൻ ബീച്ച് ബെ റിസോർട്ടിൽ നടന്ന ആഘോഷത്തിൽ പ്രസിഡന്റ് സനിൽ കാണിപ്പയ്യൂർ അധ്യക്ഷത വഹിച്ചു.
ലുലു പർച്ചേസ് മേധാവി മഹേഷ് നാട്ടിക, ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി എന്നിവർ മുഖ്യാതിഥികളായിരുന്നു. സെക്രട്ടറി ദിലീപ് മോഹൻ സ്വാഗതം പറഞ്ഞു. അഡ്വൈസറി ചെയർമാൻ സിജു കുമാർ, പ്രോഗ്രാം കൺവീനർ അലക്സ്, ജോയന്റ് കൺവീനർമാരായ പ്രശാന്ത്, സത്യൻ എന്നിവർ സംസാരിച്ചു. ട്രഷറർ ആരിഫ് പോർക്കുളം നന്ദി പറഞ്ഞു.
ബഹ്റൈനിൽ ഓണാഘോഷ പരിപാടികളുടെ ഭാഗമായി വിവിധ സംഘടനകൾ നടത്തിയ ഓണപ്പാട്ട് മത്സരത്തിൽ സമ്മാനർഹരായ ബഹ്റൈൻ മലയാളി സെയിൽസ് ടീമിനെ ചടങ്ങിൽ ആദരിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയും ഓണപ്പാട്ടും ബി.എം.എസ്.ടി വനിതവിഭാഗത്തിന്റെ തിരുവാതിരക്കളിയും കുട്ടികളുടെ നൃത്തനൃത്യങ്ങളും കായിക മത്സരങ്ങളും മിഴിവ് കൂട്ടി.
വൈസ് പ്രസിഡന്റ് ഷാജി ദിവാകരൻ, ജോയന്റ് സെക്രട്ടറി അഗസ്റ്റിൻ മൈക്കിൾ, മെംബർഷിപ് സെക്രട്ടറി സജിത്ത് കുമാർ, വനിതവിഭാഗം പ്രസിഡന്റ് സ്മിത അഗസ്റ്റിൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ അരുൺ ആർ. പിള്ള, ഗണേഷ് കുറാറ, വേണു, സുമേഷ് അലിയത്ത്, നീരജ്, അഷറഫ്, ഹസ്സൻ, ശ്രീലേഷ്, ഷിഹാബ് മരക്കാർ, ലിജിൻ, പ്രശാന്ത്, ബൈജു മാത്യു, പ്രജീഷ് കെ.പി, റഹീം, അസ്ലം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

