ബഹ്റൈൻ മലയാളി സർഗസന്ധ്യ 14ന്
text_fieldsമനാമ: ബഹ്റൈൻ മലയാളി ഫോറം സംഘടിപ്പിക്കുന്ന കലാ സാംസ്കാരിക പരിപാടി ‘സർഗസന്ധ്യ’ 14ന് ബി.എം.സി ഹാളിൽ നടക്കും. വൈകീട്ട് ഏഴു മുതൽ ബഹ്റൈനിലെ യുവ ഗായകർ നയിക്കുന്ന നാടക ഗാനമേള നടക്കും.
ഗായകരായ ജോളി കൊച്ചീത്ര, ജെസ്ലി കലാം, ദിനേശ് ചോമ്പാല, വിശ്വ സുകേഷ്, ഹരികുമാർ കിടങ്ങൂർ, അജിതാ രാജേഷ്, ധന്യ രാഹുൽ, ദിനേശ് മോതിരവള്ളി തുടങ്ങിയവർ ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ പാടും. ഹാർമോണിയത്തിൽ ഹംസയും തബലയിൽ വിനുവും പിന്നണി ഒരുക്കും.
തുടർന്ന് ‘ നാടകം നാടിന്റെ ഉള്ളറിഞ്ഞിപ്പോഴും’ എന്ന വിഷയത്തിൽ നാടകപ്രവർത്തകനും ഡിസൈനറുമായ ഹരീഷ് മേനോൻ സംസാരിക്കും. പ്രേക്ഷകർക്ക് നാടകാനുഭവങ്ങൾ പങ്കുവെക്കാനുള്ള അവസരമുണ്ടായിരിക്കുമെന്ന് ബി.എം.എഫ് പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ, സെക്രട്ടറി ദീപ ജയചന്ദ്രൻ, പ്രോഗ്രാം കോഓഡിനേറ്റർ രവി മാരാത്ത് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കോഓഡിനേറ്റർ രവി മാരാത്ത് 3983 7087 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

