ബഹ്റൈൻ മലയാളി സെയിൽസ് ടീം ഇഫ്താർ സംഗമം
text_fieldsബഹ്റൈൻ മലയാളി സെയിൽസ് ടീം ഇഫ്താർ സംഗമത്തിൽനിന്ന്
മനാമ: ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽസ് ടീം ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അദിലിയ ബാങ് സാങ് തായ് ഓഡിറ്റോറിയത്തിൽ നടന്ന വിരുന്നിൽ മുന്നൂറോളം അംഗങ്ങൾ പങ്കെടുത്തു. പ്രസിഡന്റ് സനിൽ കാണിപ്പയ്യൂർ അധ്യക്ഷത വഹിച്ചു. യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് യൂനസ് സലീം റമദാൻ സന്ദേശം നൽകി. സാമൂഹിക പ്രവർത്തകരായ കെ.ടി. സലീം, ബഷീർ അമ്പലായി, ഗഫൂർ കയ്പമംഗലം, ലുലു ഗ്രൂപ് പർച്ചേസ് ഹെഡ് മഹേഷ് നാട്ടിക, കൂട്ടായ്മയുടെ അഡ്വൈസറി ചെയർമാൻ സിജുകുമാർ എന്നിവർ സംസാരിച്ചു.
സെക്രട്ടറി ദിലീപ് മോഹൻ സ്വാഗതവും ട്രഷററും പ്രോഗ്രാം കൺവീനറും കൂടിയായ ആരിഫ് പോർക്കുളം നന്ദിയും രേഖപ്പെടുത്തി. വൈസ് പ്രസിഡന്റ് ഷാജി ദിവാകരൻ, ജോയന്റ് സെക്രട്ടറിമാരായ അഗസ്റ്റിൻ മൈക്കിൾ, ബൈജു മാത്യു, മെംബർഷിപ് സെക്രട്ടറി സജിത്ത്കുമാർ, എക്സിക്യൂട്ടിവ് അംഗങ്ങളായ അരുൺ ആർ. പിള്ള, സത്യൻ കേറ്റൻ, ബഷീർ, ശ്രീലേഷ് ശ്രീനിവാസ്, ഗണേഷ് കുറാറ, ഷിഹാബ് മരക്കാർ, അഷ്റഫ്, ലിജിൻ, സുമേഷ് അലിയത്ത്, ഹസൻ, നീരജ്, പ്രശാന്ത്, പ്രജീഷ് കെ.പി, റഹീം, പ്രജിത്ത്, അഷ്റഫ് ഹൈദ്രു, സുബിനാസ്, മറ്റ് എക്സിക്യൂട്ടിവ് അംഗങ്ങൾ ഇഫ്താർ വിരുന്നിനു നേതൃത്വം നൽകി.

