ബഹ്റൈൻ മലയാളി സെയിൽസ് ടീം ഓണം ആഘോഷിച്ചു
text_fieldsമനാമ: ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽസ് ടീം (ബി.എം.എസ്.ടി) പൊന്നോണം 2022 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. അദ്ലിയ ബാൻ സാങ് തായ് ഹാളിൽ നടന്ന ചടങ്ങിൽ ചെണ്ടമേളത്തോട് കൂടി മാവേലിയെ എതിരേറ്റു. തിരുവാതിരക്കളിയും ഓണപ്പാട്ടുകളും നൃത്തനൃത്യങ്ങളും പരിപാടിയെ വർണാഭമാക്കി.പ്രസിഡന്റ് സിജു കുമാർ അധ്യക്ഷത വഹിച്ചു.
ബഹ്റൈൻ ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. പ്രോഗ്രാം കൺവീനർ ഗണേഷ് കൊറോറ, പ്രോഗ്രാം കോഓഡിനേറ്റർ അരുൺ ആർ. പിള്ള, വൈസ് പ്രസിഡന്റ് അഗസ്റ്റിൻ മൈക്കിൾ, എക്സിക്യൂട്ടിവ് അംഗങ്ങളായ സത്യൻ, ദിലീപ്, അഷ്റഫ് എന്നിവർ നേതൃത്വം നൽകി.
നിരവധി സ്ഥാപനങ്ങളുടെ ഡിസ്കൗണ്ടുകളോട് കൂടിയ തിരിച്ചറിയൽ കാർഡ് കൂട്ടായ്മയിലെ അംഗങ്ങൾക്ക് വിതരണം ചെയ്തു. ജനറൽ സെക്രട്ടറി സനിൽ കാണിപ്പയ്യൂർ സ്വാഗതവും ട്രഷറർ ആരിഫ് പോക്കുളം നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.