ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ഹെൽപ് ആൻഡ് ഡ്രിങ്ക് ശനിയാഴ്ച തുടങ്ങും
text_fieldsമനാമ: ബഹ്റൈനിലെ കടുത്ത ചൂടിൽ ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് ആശ്വാസമായി ബി.എം ബി.എഫ് ഹെൽപ് ആൻഡ് ഡ്രിങ്ക് 2025 ഉദ്ഘാടനം ക്യാപിറ്റൽ ഗവർണറേറ്റിലെ ഇൻഫർമേഷൻ ആൻഡ് ഫോളോഅപ് മേധാവി യൂസഫ് യാക്കൂബ് ലോറി നിർവഹിക്കും. ടുഗതർ വി കെയർ ഭാരവാഹി ആന്റണി പൗലോസ്, ബി.എം ബി.എഫ് ആൻഡ് യൂത്ത് ഭാരവാഹികൾ, ക്ഷണിക്കപ്പെട്ട വിവിധ രാജ്യങ്ങളിലെ വിവിധ സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.മെഡിക്കൽ പരിശോധന കേന്ദ്രം, വിവിധഭക്ഷണ പാനീയങ്ങൾ, കുടിവെള്ളം, എനർജി ഡ്രിങ്ക് എന്നിവയും ആരോഗ്യസംരക്ഷണ ബോധവത്കരണവും ഒരുക്കിയിട്ടുണ്ട്. ബഹ്റൈൻ സാമൂഹിക സംരക്ഷണ മേഖലയിലെ വിദേശികളെയും സ്വദേശികളെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി ബി.എം ബി.എഫ് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

