തൊഴിലാളികളോടൊപ്പം സ്വാതന്ത്ര്യദിനമാഘോഷിച്ച് ബഹ്റൈൻ മലയാളി ബിസിനസ് ഫോറം
text_fieldsബഹ്റൈൻ മലയാളി ബിസിനസ് ഫോറം സ്വാതന്ത്ര്യദിനാഘോഷം
മനാമ: സ്വാതന്ത്ര്യദിനം തൊഴിലാളികളോടൊപ്പം ആഘോഷിച്ച് ബഹ്റൈൻ മലയാളി ബിസിനസ് ഫോറം. കടുത്ത ചൂടിലും തൂബ്ലി അൽ റാഷിദ് തൊഴിൽ മേഖലയിൽ വിവിധ ആഘോഷങ്ങളോടെ ദിനം ആചരിച്ചു. ഫോറം രക്ഷാധികാരി അനീഷ് കെ.വി. പരിപാടി ഉദ്ഘാടനം ചെയ്തു. തൊഴിലാളികൾക്ക് സ്വാതന്ത്ര്യ ദിനത്തിൽ ഭക്ഷണത്തിനും പാനീയങ്ങൾക്കും പുറമെ ത്രിവർണ കളറിലുള്ള ഐസ്ക്രീം, എനർജി ഡ്രിങ്ക് എന്നിവ നൽകി. ക്ഷണിക്കപ്പെട്ട വിവിധ സംഘടന ഭാരവാഹികളും സ്ഥാപന ഉടമകളും തൊഴിലാളികൾക്കിടയിൽ വിതരണത്തിന് മുൻനിരയിൽനിന്ന് പ്രവർത്തിച്ചത് ഏറെ മാതൃകയായി. ബഹ്റൈനിൽ ബി.എം.ബി.എഫ് എന്ന കച്ചവടക്കാരുടെ സംഘടനയാണ് കഴിഞ്ഞ പത്ത് വർഷമായി അത്യുഷ്ണ കാലത്ത് നടത്തുന്ന ബി.എം.ബി.എഫ് ഹെൽപ് ആൻഡ് ഡ്രിങ്ക് പദ്ധതിയുടെ ഭാഗം കൂടിയാണ് ഈ ആഘോഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

