ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ഇഫ്താർ കിറ്റ് വിതരണത്തിന് തുടക്കം
text_fieldsബി.എം.ബി.എഫ് തൊഴിലാളികൾക്കുവേണ്ടി നടത്തുന്ന ഇഫ്താർ കിറ്റ് വിതരണം
മനാമ: മലബാർ ഗോൾഡ് ഗ്രൂപ്പുമായി സഹകരിച്ച് തുടക്കം കുറിച്ച ബി.എം.ബി.എഫ് എല്ലാ വർഷവും തൊഴിലാളികൾക്കുവേണ്ടി നടത്തുന്ന ഇഫ്താർ കിറ്റ് വിതരണം ഇത്തവണ തൂബ്ലിയി രണ്ട് തൊഴിലാളി ക്യാമ്പിൽ തുടക്കം കുറിച്ചു. ബഹ്റൈൻ മലയാളി ബിസിനസ് ഫോറം തുടങ്ങിയ വർഷം തന്നെ നടത്തിവരുന്ന പരിശുദ്ധ റമദാനിലെ കർമ കാരുണ്യ പ്രവർത്തനം ഏറെ ജനകീയമായി.
ബഹ്റൈനിലെ വിവിധ തൊഴിലാളി വാസസ്ഥലങ്ങളിൽ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തുന്ന വിവിധ ജീവകാരുണ്യ പദ്ധതികൾക്ക് സ്വദേശി വിദേശികൾക്കിടയിൽ ഏറെ പ്രശംസനീയമാണ്. തൂബ്ലിയിലെ അൽ റാഷിദ് ക്യാമ്പിലും ഹലയ്യ ഗ്രൂപ് ക്യാമ്പിലുമാണ് വിതരണം തുടക്കം കുറിച്ചത്. ചടങ്ങിൽ വൺ ബഹ്റൈ സാരഥി പ്രജിത്ത്, ബി.എം.ബി.എഫ് ചാരിറ്റി പ്രവർത്തകരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

