Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രി​യ​ഗാ​യി​ക...

പ്രി​യ​ഗാ​യി​ക ചി​ത്ര​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച് ബ​ഹ്‌​റൈ​ൻ മ​ല​യാ​ളി സ​മൂ​ഹം

text_fields
bookmark_border
പ്രി​യ​ഗാ​യി​ക ചി​ത്ര​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച് ബ​ഹ്‌​റൈ​ൻ മ​ല​യാ​ളി സ​മൂ​ഹം
cancel
camera_alt

കേ​ര​ളീ​യ സ​മാ​ജ​ത്തി​ന്റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യാ​യ ശ്രാ​വ​ണം 2023ന്റെ ​ഭാ​ഗ​മാ​യി ന​ട​ന്ന സം​ഗീ​ത​പ​രി​പാ​ടി​ക്കി​ടെ

കെ.​എ​സ്. ചി​ത്ര​യു​ടെ 60ാം പി​റ​ന്നാ​ൾ കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ക്കു​ന്നു

മ​നാ​മ: മ​ല​യാ​ള​ത്തി​ന്റെ പ്രി​യ​ഗാ​യി​ക കെ.​എ​സ്. ചി​ത്ര​യു​ടെ 60ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച് ബ​ഹ്‌​റൈ​ൻ മ​ല​യാ​ളി സ​മൂ​ഹം. കേ​ര​ളീ​യ സ​മാ​ജ​ത്തി​ന്റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യാ​യ ശ്രാ​വ​ണം 2023ന്റെ ​ഭാ​ഗ​മാ​യി ന​ട​ന്ന സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു അ​പ്ര​തീ​ക്ഷി​ത​മാ​യി കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷം ന​ട​ത്തി​യ​ത്. സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ, ശ്രീ​കു​മാ​ര​ൻ ത​മ്പി, സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ബ​ഹ്റൈ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ സ്നേ​ഹം ത​ന്നെ എ​ന്നും അ​തി​ശ​യി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് ചി​ത്ര പ​റ​ഞ്ഞു. എ​ല്ലാ വ​ർ​ഷ​വും സ​മാ​ജ​ത്തി​ന്റെ വേ​ദി​യി​ലെ​ത്താ​റു​ണ്ടെ​ങ്കി​ലും ത​ന്റെ സം​ഗീ​ത​പ​രി​പാ​ടി​ക്ക് തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​താ​യാ​ണ് കാ​ണു​ന്ന​ത്. എ​ല്ലാ​വ​രു​ടെ​യും സ്നേ​ഹ​ത്തി​ന് ന​ന്ദി​യെ​ന്നും ചി​ത്ര പ​റ​ഞ്ഞു. ബോ​ളി​വു​ഡ് നൈ​റ്റ് എ​ന്ന് പേ​രി​ട്ട സം​ഗീ​ത​പ​രി​പാ​ടി ശ്ര​വി​ക്കാ​ൻ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ സ​മാ​ജം ഹാ​ളി​ൽ എ​ത്തി​യി​രു​ന്നു. ഹി​ന്ദി ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ പ​രി​പാ​ടി​യാ​യി​രു​ന്നു ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ, ക​ലാ​സ്വാ​ദ​ക​രു​ടെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം മ​ല​യാ​ളം, ത​മി​ഴ് ഗാ​ന​ങ്ങ​ളും ചി​ത്ര ആ​ല​പി​ച്ചു. നി​ഷാ​ദ്, യാ​സി​ൻ, വേ​ദ​മി​ത്ര എ​ന്നി​വ​രും ചി​ത്ര​യോ​ടൊ​പ്പം ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayaliBahrainBirthdaycommunitycelebratedsingerK.S. Chithra
News Summary - Bahrain Malayalai community celebrated Chithra's birthday
Next Story