ബഹ്റൈൻ മലേറിയ മുക്തം –മന്ത്രി
text_fieldsമനാമ: ബഹ്റൈൻ മലേറിയ മുക്തമാണെന്ന് ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അസ്സയ്യിദ് ജവാദ് ഹസൻ വ്യക്തമാക്കി.
1979 മുതൽ രാജ്യത്ത് ഒരൊറ്റ മലേറിയ കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 1981 ലാണ് ബഹ്റൈൻ മലേറിയ മുക്തമാണെന്ന് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കൊതുകുകൾ പരക്കുന്നത് രാജ്യത്ത് മലേറിയക്ക് കാരണമാകുമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടർന്നാണ് മന്ത്രി ഇക്കാര്യത്തിൽ വിശദീകരണവുമായി മുന്നോട്ടു വന്നത്.
മലേറിയ അടക്കമുള്ള പകർച്ച വ്യാധികളിൽ നിന്നും ബഹ്റൈൻ മുക്തമാണെന്നും ഏത് തരം അസുഖങ്ങളെയും നേരിടാൻ മന്ത്രാലയം സജ്ജമാണെന്നും അവർ ചൂണ്ടിക്കാട്ടി. എല്ലാ തരം പകർച്ചവ്യാധികൾക്കെതിരിലും ജാഗ്രത പാലിച്ചാണ് ബഹ്റൈൻ മുന്നോട്ടു പോവുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

