Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമലപ്പുറത്തെ ‘16ൽ 16’...

മലപ്പുറത്തെ ‘16ൽ 16’ തിളക്കം; ബഹ്‌റൈൻ മലപ്പുറം ജില്ല കെ.എം.സി.സി വിജയാഹ്ലാദ സംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
മലപ്പുറത്തെ ‘16ൽ 16’ തിളക്കം; ബഹ്‌റൈൻ മലപ്പുറം ജില്ല കെ.എം.സി.സി വിജയാഹ്ലാദ സംഗമം സംഘടിപ്പിച്ചു
cancel
camera_alt

ബഹ്‌റൈൻ മലപ്പുറം ജില്ല കെ.എം.സി.സി വിജയാഹ്ലാദ സംഗമം

മനാമ: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾ നേടിയ ഉജ്ജ്വല വിജയത്തിന്റെ സന്തോഷം പങ്കുവെക്കാൻ ബഹ്‌റൈൻ മലപ്പുറം ജില്ല കെ.എം.സി.സി മനാമ കെ.എം.സി.സി ഹാളില്‍ വിജയാഹ്ലാദ സംഗമം സംഘടിപ്പിച്ചു. ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളും തൂത്തുവാരിയുള്ള ഈ ചരിത്ര വിജയം പ്രവാസലോകത്തെ പ്രവർത്തകർക്കിടയിൽ വലിയ ആവേശമാണ് പടർത്തിയത്.

സംഗമം ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് റഫീഖ് തോട്ടക്കര ഉദ്ഘാടനം ചെയ്തു. ജനകീയ വികാരത്തിന്റെ പ്രതിഫലനമാണ് മലപ്പുറത്തെ ഈ വലിയ വിജയമെന്നും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള പോരാട്ടങ്ങൾക്ക് ഈ വിജയം കരുത്തുപകരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡന്റ് ഇക്ബാൽ താനൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല ജനറല്‍ സെക്രട്ടറി അലി അക്ബർ സ്വാഗതം ആശംസിച്ചു. വിജയാഹ്ലാദത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ സംസ്ഥാന ആക്ടിംങ് ജനറല്‍ സെക്രട്ടറി അഷ്റഫ് കാട്ടിൽപീടിക, സംസ്ഥാന ട്രഷറര്‍ കെ.പി മുസ്തഫ, വി.എച്ച് അബ്ദുള്ള എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മലപ്പുറത്തെ കെ.എം.സി.സി പ്രവർത്തകരുടെ കഠിനാധ്വാനവും തിരഞ്ഞെടുപ്പിലെ സജീവ ഇടപെടലുകളും ഈ വലിയ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് നേതാക്കൾ അനുസ്മരിച്ചു.

ഉമ്മർ കൂട്ടിലങ്ങാടി, ശാഫി കോട്ടക്കല്‍, മെഹ്റൂഫ്, ഷഹീൻ താനാളൂര്‍, ശിഹാബ് പൊന്നാനി, മുജീബ്, അനീസ് ബാബു കാളിക്കാവ്, ജാസിർ തിരൂർ തുടങ്ങിയയവർ നേതൃത്വം നൽകി. മലപ്പുറത്തെ ഓരോ മണ്ഡലങ്ങളിലെയും വിജയത്തെക്കുറിച്ചും സംഗമം ചര്‍ച്ച ചെയ്തു. ചടങ്ങിൽ സി.ബി.എസ്.ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയ ജില്ല വൈസ് പ്രസിഡന്റ് ഉമ്മര്‍ കൂട്ടിലങ്ങാടിയുടെ മകള്‍ ഷഹാദ ഉമ്മറിനെ മെമൊന്റോ നല്‍കി ആദരിച്ചു. മധുരപലഹാര വിതരണത്തോടും ആവേശകരമായ മുദ്രാവാക്യങ്ങളോടും കൂടിയാണ് വിജയാഹ്ലാദ സംഗമം സമാപിച്ചത്. റിയാസ് വി.കെ നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newskmccGulf NewsBahrain News
News Summary - Bahrain Malappuram District KMCC organizes a celebration meeting
Next Story