Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈൻ മലപ്പുറം...

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം വിദ്യാജ്യോതി 2026 അവാർഡ് ദാനം സംഘടിപ്പിച്ചു

text_fields
bookmark_border
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം വിദ്യാജ്യോതി 2026 അവാർഡ് ദാനം സംഘടിപ്പിച്ചു
cancel

മനാമ: ബഹ്റൈനിൽ താമസിക്കുന്ന മലപ്പുറം ജില്ലക്കാരായ പ്രവാസികളുടെ മക്കളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ "വിദ്യാജ്യോതി" അവാർഡ് നൽകി ആദരിച്ചു. കേരള സിലബസ് പ്രകാരം പഠിച്ച് 10-ാം ക്ലാസിലും 12-ാം ക്ലാസിലും എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾ, സി.ബി.എസ്.ഇ 10-ാം ക്ലാസിലും 12-ാം ക്ലാസിലും 80 ശതമാനം അല്ലെങ്കിൽ അതിൽ കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾ എന്നിവരെയാണ് മൊമൻ്റോകളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചത്.

ചടങ്ങിൽ ബഹ്റൈൻ പാർലമെൻറ് അംഗം ഹസൻ ഈദ് അൽ ബുഖമാസ് മുഖ്യാതിഥിയായിരുന്നു. ബി.എം.ഡി.എഫ് പ്രസിഡൻറ് റംഷാദ് അയിലക്കാട് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഓർഗനൈസിംഗ് സെക്രട്ടറി മൻഷീർ കൊണ്ടോട്ടി സ്വാഗതം ആശംസിച്ചു. ബി.എം.ഡി.എഫ് ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല, ജോ. സെക്രട്ടറി കാസിം പാടത്തക്കായിൽ, മുനീർ വളാഞ്ചേരി, കിംസ് പ്രതിനിധി സൂര്യ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ബി.എം.ഡി.എഫ് ട്രഷറർ അലി അഷ്റഫ് വാഴക്കാട് നന്ദി പ്രകാശിപ്പിച്ചു സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsBahrainiLatest News
News Summary - Bahrain Malappuram District Forum organizes Vidyajyoti 2026 award ceremony
Next Story