ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം വിദ്യാഭ്യാസ അവാർഡ് വിതരണം ‘വിദ്യ ജ്യോതി 2025’ സംഘടിപ്പിച്ചു
text_fieldsമനാമ: ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം 10, 12 ക്ലാസുകളിൽ ബഹ്റൈനിലെയും നാട്ടിലെയും വിവിധ വിദ്യാലയങ്ങളിൽ പഠിച്ച് ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ ആദരിച്ചു. ഉമ്മുൽ ഹസം കിംസ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മലപ്പുറം ജില്ലയിൽനിന്നുള്ള ഉന്നത വിജയം നേടിയ നാൽപതോളം വിദ്യാർഥികൾക്ക് ഉപഹാരവും പ്രശസ്തിപത്രവും നൽകി.
ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ മേനോൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കൂട്ടായ്മയുടെ രക്ഷാധികാരി ബഷീർ അമ്പലായി ആമുഖപ്രസംഗം നടത്തി. കൂട്ടായ്മയുടെ രക്ഷാധികാരിയും സീനിയർ അംഗവുമായ മുഹമ്മദലി കെ.ടി ലോഗോ അനാച്ഛാദനം ചെയ്തു.
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല സ്വാഗത പ്രസംഗം നടത്തിയ പരിപാടിയിൽ പ്രസിഡൻറ് സലാം മുമ്പാട്ടുമൂല അധ്യക്ഷനായിരുന്നു. ഫസലുൽ ഹഖ് കോഓഡിനേറ്റർ ആയ പരിപാടിയിൽ മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ, ബിനു കുന്നന്താനം, മുഹമ്മദ് അലി എൻ.കെ (മലപ്പുറം), ബദറുദ്ദീൻ പൂവാർ, ജവാദ് വക്കം, ജേക്കബ് തേക്കുതോട്, മണിക്കുട്ടൻ, മൊയ്തീൻ ഹാജി കട്ടുംതാഴ, കാത്തു സച്ചിൻ ദേവ്, റഷീദ് മാഹി, ഹുസ്സൈൻ വയനാട്, മൊയ്തു തിരുവള്ളൂർ, ഷറഫ് അലി കുഞ്ഞു തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംസാരിച്ചു.
ഓർഗനൈസിങ് സെക്രട്ടറി മൻഷീർ കൊണ്ടോട്ടി, ട്രഷറർ അലി അഷറഫ്, വൈസ് പ്രസിഡന്റുമാരായ മുനീർ ഒരവക്കോട്ടിൽ, രാജേഷ് വി.കെ, സകരിയ്യ പൊന്നാനി, സെക്രട്ടറി ഷബീർ മുക്കൻ, മറ്റു ഭാരവാഹികളായ അഷറഫ് കുന്നത്ത് പറമ്പിൽ, ജഷീർ ചങ്ങരംകുളം, വാഹിദ് ബിയ്യത്തിൽ, റസാഖ് പൊന്നാനി, രഘുനാഥ്, ഇസ്സുദ്ദീൻ പാലത്തിങ്ങൽ, പി. മുജീബ്റഹ്മാൻ പുറത്തൂർ, ബഷീർ തറമ്മൽ, സാജിദ് കരുളായി, ഫിറോസ് വെളിയങ്കോട്, ആബിദ് താനാളൂർ, മനു തറയത്ത്, രജീഷ് ആർ.പി, ബാബു എം.കെ, മഹ്റൂഫ് അലി, റഷീദ്, ബക്കർ, മമ്മുകുട്ടി, ജോമോൻ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

