ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം; അംഗത്വമെടുക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു
text_fieldsബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
മനാമ: ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അംഗത്വമെടുക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ഭാരവാഹികൾ സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ രക്ഷാധികാരി ബഷീർ അമ്പലായി ആനുകൂല്യങ്ങൾ വിശദീകരിച്ചു.
പ്രസിഡന്റ് സലാം മമ്പാട്ടുമൂല, ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല, ട്രഷറർ അലി അഷറഫ്, ഓർഗനൈസിങ് സെക്രട്ടറി മൻഷീർ കൊണ്ടോട്ടി, മീഡിയ കൺവീനർ ഫസലുൽ ഹഖ്, മെഡിക്കൽ അഡ്വൈസർ ഡോക്ടർ യാസർ ചോമയിൽ, ജോ. സെക്രട്ടറി മുനീർ ഒരവക്കോട്ടിൽ തുടങ്ങിയവർ സംബന്ധിച്ചു.
അംഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ
ബഹ്റൈൻ പ്രവാസികളായ മലപ്പുറം ജില്ലയിൽ നിന്നുള്ളവർക്കാണ് അംഗത്വം
മാരക രോഗങ്ങൾക്കുള്ള ചികിത്സ ധനസഹായം പരമാവധി ഒരുലക്ഷം രൂപ വരെ നൽകും.
അർഹരായ അംഗങ്ങളുടെ കുടുംബങ്ങൾക്ക് മരണാനന്തര ധനസഹായം പരമാവധി ഒരു ലക്ഷം രൂപ വരെ
രോഗം മൂലം ജോലി നഷ്ടപ്പെട്ട് തിരിച്ചുപോകുന്ന അംഗങ്ങൾക്ക് സാമ്പത്തിക സഹായം ബഹ്റൈനിലെ സ്വകാര്യ ആശുപത്രികളിൽ ആരോഗ്യ പരിശോധനകൾക്കും ചികിത്സകൾക്കും നിശ്ചിത ശതമാനം ഡിസ്കൗണ്ട് ലഭിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തും
മാസാന്ത ആരോഗ്യ ചെക്കപ്പ് കൂപ്പണുകൾ, മെഡിക്കൽ ഉപദേശങ്ങൾ, കൗൺസലിങ്ങുകൾ ലഭ്യമാക്കും.
മെഡിക്കൽ വിങ്ങിന്റെ കീഴിൽ ഹെൽത്ത് ആൻഡ് വെൽനസ് അവെയർനസ് പരിപാടികൾ സംഘടിപ്പിക്കും.
നാട്ടിലെ സ്വകാര്യ ആശുപത്രികളിൽ ഡിസ്കൗണ്ട് നിരക്കിൽ ചികിൽസിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും.
നോർക്ക, പ്രവാസി ക്ഷേമനിധി തുടങ്ങിയ വിവിധങ്ങളായ സർക്കാർ പദ്ധതികളിൽ ചേരുന്നതിനുള്ള സഹായങ്ങൾ നൽകും
ബഹ്റൈനിൽ ആവശ്യമാകുന്ന മുറക്ക് നിയമസഹായങ്ങൾ ഉറപ്പാക്കുന്നതിനുള്ള ഹെൽപ് ഡെസ്ക് സംവിധാനം ഏർപ്പെടുത്തും.
അത്യാവശ്യഘട്ടങ്ങളിൽ സൗജന്യമായി അവശ്യ മരുന്നുകൾ എത്തിച്ചുകൊടുക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കും.
കലാ കായിക സാംസ്കാരിക മേഖലയിലെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനു വേണ്ടിയുള്ള കാര്യപരിപാടികൾ ആസൂത്രണം ചെയ്യും.
പ്രധാന ആഘോഷങ്ങളെല്ലാം അംഗങ്ങൾക്ക് കൂട്ടായി ആഘോഷിക്കാനുള്ള വേദികൾ സംഘടിപ്പിക്കും
ലൈഫ് ഇൻഷുറൻസ് പദ്ധതികളിൽ ചേരാനുള്ള സഹായങ്ങൾ ചെയ്തു നൽകും. നിർഭാഗ്യവശാൽ ബഹ്റൈനിൽവെച്ച് മരണപ്പെടുന്ന വേളകളിൽ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള സഹായ നടപടികൾ സ്വീകരിക്കും.
മക്കൾക്ക് വിദ്യാഭ്യാസ മികവിനുള്ള അവാർഡുകൾ ഏർപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

