ഡിജിറ്റൽ സേവനങ്ങളിൽ വൻ കുതിപ്പുമായി ബഹ്റൈൻ; ലോകബാങ്ക് പട്ടികയിൽ ആഗോളതലത്തിൽ 15ാം റാങ്ക്
text_fieldsമുഹമ്മദ് അലി അൽ ഖാഇദ്
മനാമ: ഭരണനിർവഹണത്തിലെ ഡിജിറ്റൽ മികവിൽ ലോകത്തെ മുൻനിര രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ബഹ്റൈൻ. ലോകബാങ്ക് ഗ്രൂപ് പുറത്തിറക്കിയ 2025ലെ ഗവൺമെന്റ് ടെക്നോളജി മെച്യൂരിറ്റി ഇൻഡക്സിൽ 197 രാജ്യങ്ങളിൽ 15ാം സ്ഥാനമാണ് ബഹ്റൈൻ സ്വന്തമാക്കിയത്. പ്രാദേശിക തലത്തിൽ രണ്ടാം സ്ഥാനത്താണ് രാജ്യം.
ഡിജിറ്റൽ രംഗത്തെ മികച്ചനേട്ടം അതിവേഗത്തിലുള്ള ഡിജിറ്റൽ പരിവർത്തനമാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബഹ്റൈനിൽ നടന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്കോർ: 2020-ൽ 51 ശതമാനമായിരുന്ന രാജ്യത്തിന്റെ ഡിജിറ്റൽ പക്വത നിരക്ക് 2022ൽ 83 ശതമാനമായും 2025ൽ 93.6 ശതമാനമായും വർധിച്ചു. പൗരന്മാരുടെ പങ്കാളിത്തത്തിൽ ലോകത്ത് അഞ്ചാമത് ഡിജിറ്റൽ സിറ്റിസൺ എൻഗേജ്മെന്റ് ഇൻഡക്സിൽ ലോകതലത്തിൽ അഞ്ചാം റാങ്ക് എന്ന ശ്രദ്ധേയമായ നേട്ടവും ബഹ്റൈൻ കൈവരിച്ചു. 98.3 ശതമാനമാണ് ഈ വിഭാഗത്തിലെ സ്കോർ. സർക്കാർ തീരുമാനങ്ങളിൽ പൗരന്മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സേവനങ്ങളിൽ സുതാര്യത നിലനിർത്തുന്നതിനും രാജ്യം നൽകുന്ന മുൻഗണനയാണ് ഇത് കാണിക്കുന്നത്.
വിവിധ മേഖലകളിലെ സ്കോറുകൾ സ്കോർപബ്ലിക് സർവിസ് ഡെലിവറി, കോർ ഗവൺമെന്റ് സിസ്റ്റംസ്, ലക്ഷ്യം, വിഷൻ 2030 ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് മുഹമ്മദ് അലി അൽ ഖാഇദ് ഈ നേട്ടത്തെ അഭിനന്ദിച്ചു. ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള മന്ത്രാലയ സമിതിയുടെ മാർഗനിർദേശങ്ങൾ ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കാൻ സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഡിജിറ്റൽ സേവനങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

