Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്‌റൈൻ ലുലുവിൽ 20...

ബഹ്‌റൈൻ ലുലുവിൽ 20 വർഷം സേവനമനുഷ്ഠിച്ചവരുടെ സംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
ബഹ്‌റൈൻ ലുലുവിൽ 20 വർഷം സേവനമനുഷ്ഠിച്ചവരുടെ സംഗമം സംഘടിപ്പിച്ചു
cancel
camera_alt

ലുലുവിലെ പൂർവകാല സഹപ്രവർത്തകരുടെ സംഗമം

മനാമ: ബഹ്‌റൈൻ ലുലു ഹൈപ്പർമാർക്കറ്റിൽ കഴിഞ്ഞ ഇരുപത് വർഷക്കാലത്തിനിടയിൽ സേവനമനുഷ്ഠിച്ചവരുടെ പൂർവ്വകാല സഹപ്രവർത്തകരുടെ സംഗമം നാട്ടിക ബീച്ച് സൊസൈറ്റി ഹാളിൽ വെച്ച് നടന്നു.

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ഒട്ടനവധി പേർ പങ്കെടുത്ത സംഗമം സൗഹൃദത്തിന്റെ പുതുനാമ്പുകൾക്ക് വേദിയായി. ചടങ്ങിൽ ഇൻസാഫ് മുസ്‌ലിയാർ സ്വാഗതം ആശംസിച്ചു.

തുടർന്ന് നടന്ന ചർച്ചകളിൽ സഈദ് കണ്ണൂർ, ബിജേഷ് തൃശൂർ, കബീർ കോട്ടക്കൽ, നസീർ താന്ന്യം, ബദറുദ്ധീൻ നാട്ടിക, ഫൈസൽ കൊണ്ടോട്ടി, ബിജു നാട്ടിക, ശറഫുദ്ധീൻ വാടാനപ്പള്ളി, ഷകീർ കാസർഗോഡ്, മുസ്തഫ മഞ്ചേരി, റഫീഖ് സഖാഫി തുടങ്ങിയവർ സംസാരിച്ചു. പ്രവാസകാലത്തെ മധുരതരമായ ഓർമ്മകളും അനുഭവങ്ങളും പങ്കുവെച്ച സംഗമം എല്ലാവർക്കും പുതിയൊരു ഉന്മേഷം നൽകി.

തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച വിവിധയിനം കലാപരിപാടികൾ സംഗമത്തിന് മാറ്റ് കൂട്ടി. സലീം ആദൂർ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Bahrain Lulu organizes reunion of those who served for 20 years
Next Story