Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്റൈ​ൻ;...

ബ​ഹ്റൈ​ൻ; ഗ​സ്സ​യി​ലേ​ക്ക് വീ​ണ്ടും ലു​ലു ഗ്രൂ​പ്പി​ന്റെ സ​ഹാ​യ​ഹ​സ്തം

text_fields
bookmark_border
ഗ​സ്സ​യി​ലേ​ക്കു​ള്ള ദു​രി​താ​ശ്വാ​സ സ​ഹാ​യം ലു​ലു ഗ്രൂ​പ് കൈ​റോ​യി​ലെ ഈ​ജി​പ്ത് റെ​ഡ് ക്ര​സ​ന്റ് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റു​ന്നു
cancel
camera_alt

ഗ​സ്സ​യി​ലേ​ക്കു​ള്ള ദു​രി​താ​ശ്വാ​സ സ​ഹാ​യം ലു​ലു ഗ്രൂ​പ് കൈ​റോ​യി​ലെ ഈ​ജി​പ്ത് റെ​ഡ് ക്ര​സ​ന്റ് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റു​ന്നു

മ​നാ​മ: ലു​ലു ഗ്രൂ​പ് ഗ​സ്സ​യി​ലേ​ക്കു​ള്ള ദു​രി​താ​ശ്വാ​സ സ​ഹാ​യം തു​ട​രു​ന്നു. ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ, ശു​ചി​ത്വ​വ​സ്തു​ക്ക​ൾ, മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ അ​ട​ങ്ങു​ന്ന 50 ട​ൺ സ​ഹാ​യം ലു​ലു ഗ്രൂ​പ് കൈ​റോ​യി​ലെ ഈ​ജി​പ്ത് റെ​ഡ് ക്ര​സ​ന്റ് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. ഗ​സ്സ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി ലു​ലു ഗ്രൂ​പ് അ​യ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ബാ​ച്ച് സ​ഹാ​യ​മാ​ണി​ത്.

ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ ലു​ലു ഈ​ജി​പ്ത് മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ ഹാ​തിം സെ​യ്ദി​ൽ നി​ന്ന് ഈ​ജി​പ്ത് റെ​ഡ് ക്ര​സ​ന്റ് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ ഡോ. ​റാ​മി അ​ൽ നാ​സ​ർ ഏ​റ്റു​വാ​ങ്ങി. ലു​ലു ഈ​ജി​പ്ത്-​ബ​ഹ്‌​റൈ​ൻ ഡ​യ​റ​ക്ട​ർ ജൂ​സ​ർ രൂ​പാ​വാ​ല, റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ ഹു​സേ​ഫ ഖു​റൈ​ശി എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

ഗ​സ്സ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ എ​ത്ര​യും​വേ​ഗം എ​ത്തി​ക്കാ​നാ​ണ് റെ​ഡ് ക്ര​സ​ന്റ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഡോ. ​റാ​മി അ​ൽ നാ​സ​ർ പ​റ​ഞ്ഞു. ലു​ലു​വി​ന്റെ സ​ഹാ​യ​ത്തെ അ​ദ്ദേ​ഹം സ്വാ​ഗ​തം ചെ​യ്യു​ക​യും ഫ​ല​സ്തീ​നി​ലെ ജ​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന എം.​എ. യൂ​സു​ഫ​ലി​ക്കും ലു​ലു ഗ്രൂ​പ്പി​നും ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു. ഡി​സം​ബ​റി​ൽ ഈ​ജി​പ്ത് റെ​ഡ് ക്ര​സ​ന്റ് വ​ഴി ലു​ലു ഗ്രൂ​പ് ഗ​സ്സ​യി​ലേ​ക്ക് 50 ട​ൺ ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gazzaBahrain Newslulu group
News Summary - Bahrain-Lulu Group - Gazza
Next Story