സർക്കാറിന്റെ ജനക്ഷേമ പ്രഖ്യാപനങ്ങള്‍ക്ക് ‘ബഹ്റൈന്‍ ഇടത് കൂട്ടായ്മ’യുടെ അഭിനന്ദനം
text_fields‘ബഹ്റൈന്‍ ഇടത് കൂട്ടായ്മ’ അംഗങ്ങൾ
മനാമ: കേരളത്തില്‍ പത്താം വര്‍ഷത്തിലേക്ക് കടക്കുന്ന ഇടത് ജനാധിപത്യമുന്നണി സര്‍ക്കാറിന്റെ സ്വപ്ന പദ്ധതികളായ അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപനത്തിനും, നിരാലംബരായ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും അത്താണിയും ആശ്രവുമായ സാമൂഹിക ക്ഷേമ പെന്‍ഷനുകളുടെ വർധനയടക്കം നിരവധി ജനക്ഷേമകരമായ മുഖ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനങ്ങള്‍ക്കും, ബഹ്റൈനിലെ ഇടതുപക്ഷ പുരോഗമന കൂട്ടായ്മയായ ‘ഒന്നാണ് കേരളം ഒന്നാമതാണ് കേരളം’ അഭിവാദ്യങ്ങളും അഭിനന്ദനങ്ങളും അറിയിച്ചു. മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശനങ്ങളിലെ ജനസാഗരം കേരളത്തിലെ ഇടത് മുന്നണിയുടെ ഭരണത്തിനും, വികസനപ്രവര്‍ത്തനങ്ങള്‍ക്കും പ്രവാസികള്‍ നല്കുന്ന ശക്തമായ പിന്തുണയും സഹകരണവുമാണ് വ്യക്തമാക്കുന്നതെന്നും, ഉദ്ബുദ്ധരായ കേരള ജനത ഈ സര്‍ക്കാര്‍തന്നെ ഭരണത്തില്‍ തുടരണമെന്ന് മനസ്സുകൊണ്ട് തീരുമാനിച്ചെന്നും കൂട്ടായ്മ വിലയിരുത്തി.
ഈ സര്‍ക്കാറിന്റെ പുതിയ പദ്ധതികളിലൊന്നായ പ്രവാസി കുടുംബങ്ങള്‍ക്കായുള്ള നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിയിൽ 50,000ത്തോളം ആളുകള്‍ ചേരുമെന്നാണ് പ്രതീക്ഷിച്ചതെന്നും എന്നാല്‍, അത് ഇരട്ടിയിലേറെയായി ലക്ഷത്തിലധികം ആളുകള്‍ ചേര്‍ന്ന് ശക്തമായ പിന്തുണയും സഹകരണവുമാണ് ചുരുങ്ങിയ ദിനങ്ങളില്‍ പ്രവാസികളില്‍നിന്ന് ലഭിച്ചതെന്നും കണ്‍വീനര്‍ സുബൈര്‍ കണ്ണൂര്‍ പറഞ്ഞു. നവകേരള വേദി നേതാക്കളായ ഷാജി മൂതല, സുനില്‍ദാസ്, ബഹ്റൈന്‍ ഒ.എന്‍.സി.പി പ്രസിഡന്റ് ഫൈസല്‍ എഫ്.എം, ഐ.എം.സി.സി നേതാക്കളായ മൊയ്തീന് പുളിക്കല്‍, കാസിം മലമ്മല്‍, ഇടതുപക്ഷ സഹയാത്രികരായ കെ.ടി. സലീം, റഫീക്ക് അബ്ദുല്ല, ലത്തീഫ് മറക്കാട്ട്, അന്‍വര്‍ കണ്ണൂര്‍, നജീബ് കണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

