നേതാക്കളെ അറസ്റ്റ് ചെയ്ത നടപടി അപലപനീയം- ബഹ്റൈൻ ഇടതുപക്ഷ കൂട്ടായ്മ
text_fieldsമനാമ: ജന്തർ മന്തറിൽ ജനാധിപത്യ സംരക്ഷണത്തിനായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളിൽ പങ്കെടുത്ത പ്രമുഖ ഇടതുപക്ഷ നേതാക്കളെയും ജനപ്രതിനിധികളെയും അറസ്റ്റ് ചെയ്ത നടപടിയില്‍ ഇടതുപക്ഷ കൂട്ടായ്മ ശക്തമായ പ്രതിഷേധവും അമർഷവും രേഖപ്പെടുത്തി. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെയും മതേതര മൂല്യങ്ങളെയും ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങളെയും ദുർബലപ്പെടുത്തുന്ന നടപടികൾക്കെതിരെ ഉയരുന്ന ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ശ്രമമായാണ് ഇത്തരം നടപടികളെ കാണേണ്ടത്. പ്രിതിഷേധിച്ച കേരള മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി എന്‍.ബാലഗോപാല്‍, രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്, സി.പി.ഐ നേതാവ് ഡി. രാജ തുടങ്ങിയ പ്രമുഖ ഇടതുപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാർഹമാണ്. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കതീതമായി പരിശോധിക്കുകയും സുതാര്യത ഉറപ്പാക്കുകയും വേണം. ജന്തർ മന്തറിൽ നടന്ന അറസ്റ്റുകളെ ഇടത് കൂട്ടായ്മ ശക്തമായി അപലപിക്കുന്നതായും അറസ്റ്റിലായ നേതാക്കളെ ഉടൻ മോചിപ്പിക്കണമെന്നും കൂട്ടായ്മ ശക്തമായി ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

