Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസമാനതകളില്ലാത്ത വികസന...

സമാനതകളില്ലാത്ത വികസന കുതിപ്പിന്‍റെ തുടര്‍ച്ചയ്ക്കായി ഇടത് മുന്നണിയെ വീണ്ടും അധികാരത്തിലേറ്റണം- ബഹ്റൈന്‍ ഇടതുപക്ഷ കൂട്ടായ്മ

text_fields
bookmark_border
സമാനതകളില്ലാത്ത വികസന കുതിപ്പിന്‍റെ തുടര്‍ച്ചയ്ക്കായി ഇടത് മുന്നണിയെ വീണ്ടും അധികാരത്തിലേറ്റണം- ബഹ്റൈന്‍ ഇടതുപക്ഷ കൂട്ടായ്മ
cancel


മനാമ: ഇന്ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് ബഹ്റൈന്‍ ഇടതു മുന്നണി കൂട്ടായ്മ പ്രസ്‌താവനയിൽ പറഞ്ഞു. 2011-2016 കാലഘട്ടത്തിൽ കേരളം ഭരിച്ച യു.ഡി.എഫ് സർക്കാർ ആഗോളവൽക്കരണ നയങ്ങൾ അതേപോലെ നടപ്പിലാക്കാനാണ് ശ്രമിച്ചത്. അതിന്റെ ഫലമായി നാടിന്‍റെ സമസ്‌ത മേഖലകളും തകർന്നു. പാഠപുസ്‌തകങ്ങൾ പോലും ലഭ്യമായില്ല, വർഗീയ ധ്രുവീകരണം രൂപപ്പെട്ടു, പൊതുമേഖലാ സ്ഥാപനങ്ങൾ പലതും അടച്ചുപൂട്ടി, കാർഷിക മേഖല തകർന്നു, ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചില്ലെന്ന് മാത്രമല്ല, അവയെല്ലാം മാസങ്ങളോളം കുടിശ്ശികയാക്കി. ജീവനക്കാർക്ക് പോലും ശമ്പളം നൽകാൻ കഴിയാത്തവിധം സാമ്പത്തിക തകർച്ചയും നേരിട്ടു. തകർന്നു കിടന്ന കേരളത്തെ സംരക്ഷിക്കുന്നതിനുതകുന്ന പ്രകടനപത്രിക എൽ.ഡി.എഫ് ആവിഷ്ക്കരിച്ചു. വികസിത കേരളം, അഴിമതി രഹിത കേരളം, മതനിരപേക്ഷ കേരളം എന്ന കാഴ്‌ചപ്പാട് പ്രകടനപത്രികയിൽ പറഞ്ഞതുപോലെ പ്രാവർത്തികമാക്കി ജനങ്ങളുടെ മുന്നില്‍ തെളിയിച്ചു.

നിരവധി പ്രകൃതി ദുരന്തങ്ങളേയും, മഹാമാരികളേയും നേരിട്ടുകൊണ്ടാണ് ഇത്തരമൊരു നേട്ടം നേടാനായത്. നൽകിയ വാഗ്ദാനങ്ങൾ തൊണ്ണൂറ്റഞ്ചു ശതമാനവും നടപ്പിലാക്കി.

പിന്നേയും അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ വീണ്ടും നടപ്പിലാക്കി. കേരളത്തെ അതിദാരിദ്ര്യ മുക്തമാക്കി. സമാധാനപരമായ സൗഹാര്‍ദ പൂർണമായ ജീവിതസാഹചര്യം സൃഷ്ടിച്ചു. മന്ത്രി തലത്തിൽ ഒരു അഴിമതി ആരോപണം പോലും ഇല്ലാത്ത ഇന്ത്യയിലെ ഏക സർക്കാറായി എൽ.ഡി.എഫ് സർക്കാർ മാറി. നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും, തൊഴിലാളി സൗഹൃദ നയങ്ങൾ നടപ്പിലാക്കുന്നതിലും കേരളം മുൻപന്തിയിലെത്തി. നേട്ടങ്ങളുടെ ഘോഷയാത്രകള്‍ തന്നെ സൃഷ്ടിച്ച് എൽ.ഡി.എഫ് സർക്കാർ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്.

രണ്ട് പ്രകടനപത്രികകൾ നടപ്പിലാക്കിയ എൽ.ഡി.എഫ് പുതിയ പ്രകടനപത്രികയിലൂടെ കേരളത്തെ വികസിത രാഷ്ട്രങ്ങളിലെ പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വളർത്താനും, സാമൂഹ്യ നീതി ഉറപ്പുവരുത്തുന്ന കാഴ്ചപ്പാട് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. വീട്ടമ്മമാർക്ക് പെൻഷൻ ഏർപ്പെടുത്തിയ സർക്കാർ 50 ശതമാനം സ്ത്രീകൾക്ക് വീടിന് പുറത്ത് തൊഴിലുറപ്പ് നൽകുന്ന പദ്ധതികളും പ്രഖ്യാപിച്ചിരിക്കുകയാണ് വെറും പൊള്ളയായ വാഗ്ദ‌ാനങ്ങളല്ല, നടപ്പിലാക്കാനുള്ള പദ്ധതികളാണ് എൽ.ഡി.എഫ് സർക്കാർ മുന്നോട്ട് വെക്കുന്നത്. ഇത് ഇനിയും ശക്തമായി മുന്നോട്ടുപോകേണ്ടതുണ്ട്.

അതിനായി എൽ.ഡി.എഫ് സർക്കാരിനെ വീണ്ടും ഭരണത്തിലെത്തിക്കുന്നതിന് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വോട്ടുകൾ നൽകി വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും ലോകത്തെ മുഴുവന്‍ പ്രതിസന്ധിയിലാഴ്ത്തിയ അമേരിക്ക ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തില്‍ പ്രമുഖരാജ്യങ്ങള്‍ മുന്‍കൈയെടുത്തുണ്ടാക്കിയ വെടിനിര്‍ത്തലിനെ തുറന്ന മനസ്സോടേയും ഏറെ സന്തോഷത്തോടേയും സ്വാഗതം ചെയ്യുന്നതായും ബഹ്റൈന്‍ ഇടത് മുന്നണി നേതാക്കള്‍ പ്രസ്താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Bahrain Left Alliance calls for return to power of Left Front to continue unparalleled development momentum
Next Story