Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശൈഖ് അഹമ്മദിന്‍റെ വിയോഗം; അനുശോചനം അറിയിച്ച് ബഹ്‌റൈൻ ഭരണാധികാരികൾ
text_fieldsbookmark_border
മനാമ: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ നിര്യാണത്തിൽ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും അനുശോചന സന്ദേശമയച്ചു.
ദുബൈ ഭരണാധികാരിക്കും അൽ മക്തൂം കുടുംബത്തിനും തങ്ങളുടെ ആത്മാർത്ഥമായ അനുശോചനം അറിയിച്ച നേതാക്കൾ, പരേതന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാർത്ഥിച്ചു. ദുഃഖത്തിന്റെ ഈ വേളയിൽ അൽ മക്തൂം കുടുംബത്തിന് സഹിഷ്ണുതയും കരുത്തും നൽകാൻ സർവ്വശക്തനോട് അപേക്ഷിക്കുന്നതായും അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

