ബഹ്റൈന്‍ ലാല്‍കെയേഴ്സ് എമ്പുരാൻ വിജയാഘോഷം സംഘടിപ്പിച്ചു
text_fieldsഎമ്പുരാൻ സിനിമയുടെ വിജയം ആഘോഷിക്കുന്ന ബഹ്റൈന്‍ ലാല്‍കെയേഴ്സ് അംഗങ്ങൾ
മനാമ: ലോകം മുഴുവനുള്ള തിയറ്ററുകളില്‍ നിറഞ്ഞോടിയ എമ്പുരാൻ സിനിമയുടെ വിജയം ആഘോഷപൂര്‍വം സംഘടിപ്പിച്ച് ലാൽകെയേഴ്സ്.
വെറും 15 ദിവസം കൊണ്ടാണ് സിനിമ 250 കോടി ക്ലബില്‍ കയറി ഇന്‍ഡസ്ട്രി ഹിറ്റായത്. കോഓഡിനേറ്റര്‍ ജഗത് കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആഘോഷയോഗം പ്രസിഡന്റ് എഫ്.എം. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ സീരിയല്‍, സിനിമാ നടന് ഗോപകുമാര്‍ മുഖ്യാതിഥിയായിരുന്നു. ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തക ജിബി ജോൺ വര്‍ഗീസ്, ബഹ്റൈനിലെ പ്രമുഖ ഇവന്റ് ഗ്രൂപ് ഡിജിറ്റല്‍ ഡൈനോ പ്രതിനിധി യദു എന്നിവര്‍ സംസാരിച്ചു.
സെക്രട്ടറി ഷൈജു കന്പ്രത്ത് സ്വാഗതവും ട്രഷറര്‍ അരുണ്നെയ്യാര് നന്ദിയും പറഞ്ഞു. കേക്ക് മുറിച്ച് ആരംഭിച്ച ആഘോഷ പരിപാടിയിൽ ബഹ്റൈൻ ജ്വാല മ്യൂസിക് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച മോഹന്‍ലാല്‍ ചിത്രങ്ങളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത പരിപാടികളും ലാല്‍ കെയേഴ്സ് അംഗങ്ങളുടെ കുട്ടികള്‍ ചേര്‍ന്നവതരിപ്പിച്ച നൃത്തപരിപാടികളും ആവേശമുയര്‍ത്തി.
ലാല്‍കെയേഴ്സ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ജെയ്സണ്‍, വിപിന്‍ രവീന്ദ്രന്, പ്രദീപ്, അരുൺ തൈകാട്ടില്‍, ബിപിന്‍ വാഴപ്പള്ളി, നിധിന് തമ്പി, ഹരി, വിഷ്ണു വിജയന്, ബേസില്‍, വൈശാഖ്, അഖില്‍, നന്ദന്, കിരീടം ഉണ്ണി, ഷാന്‍, തോമസ് ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

