ബഹ്റൈൻ- കുവൈത്ത് മാധ്യമ, സാംസ്കാരികസഹകരണം ശക്തിപ്പെടുത്തും
text_fieldsകുവൈത്ത് ഇൻഫർമേഷൻ ആൻഡ് കൾചർ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽറഹ്മാൻ അൽ
മുതൈരി ബഹ്റൈൻ വാർത്താവിനിമയ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നുഐമി
മനാമ: കുവൈത്ത്-ബഹ്റൈൻ സഹകരണം എല്ലാ മേഖലകളിലും, പ്രത്യേകിച്ച് മാധ്യമ, സാംസ്കാരിക മേഖലകളിൽ തുടരുകയാണെന്ന് കുവൈത്ത് ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽറഹ്മാൻ അൽ മുതൈരി. ശനിയാഴ്ച നടക്കുന്ന അറബ് മീഡിയ ഫോറത്തിലും ഞായറാഴ്ച നടക്കുന്ന ജി.സി.സി ഇൻഫർമേഷൻ മന്ത്രിമാരുടെ 28ാമത് യോഗത്തിലും പങ്കെടുക്കാൻ കുവൈത്തിൽ എത്തിയ ബഹ്റൈൻ വാർത്താവിനിമയ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നുഐമിയെ സ്വാഗതം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും വികസനത്തെ പിന്തുണക്കുന്നതിൽ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനും പ്രാധാന്യമുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു- അദ്ദേഹം പറഞ്ഞു. ബഹ്റൈന്റെ സമ്പന്നമായ മാധ്യമ മേഖലയേയും സാംസ്കാരിക രംഗത്തെയും അൽ മുതൈരി പ്രശംസിച്ചു. ബഹ്റൈനുമായുള്ള മാധ്യമ, സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കുവൈത്തിന്റെ പ്രതിബദ്ധതയും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

