ബഹ്റൈനും കുവൈത്തും തമ്മില്‍ ഈടുറ്റ സൗഹൃദം-പ്രധാനമന്ത്രി
text_fieldsമനാമ: ബഹ്റൈനും കുവൈത്തും തമ്മിലുള്ളത് ഈടുറ്റ സൗഹൃദമാണെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കുവൈത്ത് സന്ദര്‍ശിക്കാനെത്തിയ അദ്ദേഹം അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ്, പ്രധാനമന്ത്രി ശെശഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസബാഹ് എന്നിവരുമായി കൂടിക്കാഴ്ച്ചയും ചര്‍ച്ചയും നടത്തി.
ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം ശക്തമാനാവശ്യമായ നടപടികളെക്കുറിച്ചും മേഖലയിലെ വിവിധ വിഷയങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. കുവൈത്ത് എയര്‍പോര്‍ട്ടിലത്തെിയ പ്രധാനമന്ത്രിയെ കുവൈത്ത് പ്രധാനമന്ത്രി, ഉപ പ്രധാനമന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ബഹ്റൈന്‍ എന്ന രാജ്യത്തിനും അവിടുത്തെ ജനങ്ങള്‍ക്കും കുവൈത്ത് ജനതയോടും ഭരണാധികാരികളോടും വലിയ കടപ്പാടും സ്നേഹവുമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
