ബഹ്റൈൻ-കൊറിയ പരിസ്ഥിതി സഹകരണ ഫോറം നവംബർ 12ന്
text_fieldsമനാമ: ബഹ്റൈൻ-കൊറിയ പരിസ്ഥിതി സഹകരണ ഫോറം ആദ്യ എഡിഷൻ ഈമാസം 12ന് ഡിപ്ലോമാറ്റിക ് റാഡിസൻ ബ്ലൂ ഹോട്ടലിൽ നടക്കും. പരിസ്ഥിതി സംബന്ധമായ വെല്ലുവിളികൾ, വിഷയത്തിൽ പര സ്പര സഹകരണം എന്നിവ ചർച്ച െചയ്യലാണ് ഇരുരാജ്യങ്ങളും ആതിഥ്യം വഹിക്കുന്ന ഫോറത്തി െൻറ ഉദ്ദേശ്യം. ബഹ്റൈൻ പരിസ്ഥിതി സുപ്രീം കൗൺസിൽ (എസ്.സി.ഇ), കൊറിയൻ പരിസ്ഥിതി മന്ത്രാലയം (എം.ഒ.ഇ) എന്നിവയുടെ ക്ഷണപ്രകാരം, പരിസ്ഥിതി വിദഗ്ധർ, അക്കാദമിക് രംഗങ്ങളിലെ പ്രമുഖർ, ബന്ധപ്പെട്ട ഗവൺമെൻറ് അതോറിറ്റികൾ, ബഹ്റൈനിലെ പരിസ്ഥിതി കമ്പനികൾ എന്നിവർ േഫാറത്തിൽ പെങ്കടുക്കും. ആഗോള കാലാവസ്ഥ മാറ്റം പോലുള്ള പ്രശ്നങ്ങൾ നേരിടുന്നതിനെ സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ ബഹ്റൈൻ പരിസ്ഥിതി സുപ്രീം കൗൺസിൽ സി.ഇ.ഒ ഡോ. മുഹമ്മദ് ബിൻ ദയ്ന, ബഹ്റൈനിലെ കൊറിയൻ അംബാസഡർ ഹൊയാൻ കിം, ഗ്ലോബൽ ഗ്രീൻ ഗ്രോത് ഇൻസ്റ്റിറ്റ്യൂട്ട് (ജി.ജി.ജി.െഎ) ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഡോങ് ഗു കിം തുടങ്ങിയവർ പങ്കുവെക്കും.
ഇരുരാജ്യങ്ങളുടെയും നിലവിലെ പരിസ്ഥിതി നയങ്ങളും വിലയിരുത്തും. കൊറിയൻ പരിസ്ഥിതി വിദഗ്ധരുടെ അനുഭവങ്ങളും പ്രവർത്തനങ്ങളും ഫോറത്തിൽ അവതരിപ്പിക്കും. കൊറിയൻ പരിസ്ഥിതി മന്ത്രാലയം നേതൃത്വം നൽകുന്ന പ്രതിനിധി സംഘത്തിൽ കൊറിയ പരിസ്ഥിതി വ്യവസായ, സാേങ്കതിക കേന്ദ്രം (കെ.ഇ.െഎ.ടി.െഎ), കൊറിയ പരിസ്ഥിതി വ്യവസായ അസോസിയേഷൻ (കെ.ഇ.െഎ.എ), സുഡോകോൻ ലാൻറ്ഫിൽ സൈറ്റ് മാനേജ്മെൻറ് കോർപറേഷൻ (എസ്.എൽ.സി), കൊറിയൻ അഞ്ച് പരിസ്ഥിതി കമ്പനികൾ എന്നിവരുടെ പ്രതിനിധികളും ഉൾപ്പെടുന്നു.
പരിസ്ഥിതി സൗഹൃദ മാലിന്യ സംസ്കരണത്തിലും പുനരുപയോഗ ഉൗർജത്തിലും കൊറിയൻ കമ്പനികൾ ഉയർന്ന സാേങ്കതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ട്. സൗരോർജ ഉൽപാദനം, മാലിന്യത്തിൽനിന്ന് ഉൗർജം ഉൽപാദിപ്പിക്കൽ, മലിനജലം ശുദ്ധീകരിക്കൽ എന്നിവയിലും പ്രസ്തുത കമ്പനികൾ ഉയർന്ന കാര്യക്ഷമത പുലർത്തുന്നുണ്ട്. ഇൗ കമ്പനികളുടെ അനുഭവങ്ങളും വൈദഗ്ധ്യവും ബഹ്റൈൻ-കൊറിയ പരിസ്ഥിതി സഹകരണ ഫോറത്തിന് ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
