Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവ്യോ​മ​മേ​ഖ​ല​യി​ലെ...

വ്യോ​മ​മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണ​ത്തി​ന്​ ബ​ഹ്​​റൈ​നും കൊ​റി​യ​യും

text_fields
bookmark_border
flight ticket
cancel

മ​നാ​മ: വ്യോ​മ​മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണ​ത്തി​ന്​ ബ​ഹ്​​റൈ​നും കൊ​റി​യ​യും ക​രാ​ർ ഒ​പ്പു​വെ​ച്ചു. ബ​ഹ്​​റൈ​ൻ വ്യാ​പാ​ര, വ്യ​വ​സാ​യി മ​ന്ത്രി അ​ബ്​​ദു​ല്ല ബി​ൻ ആ​ദി​ൽ ഫ​ഖ്​​റു​വും കൊ​റി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി പാ​ർ​ക്​ ജീ​നും ചേ​ർ​ന്നാ​ണ്​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. വ്യാ​പാ​ര, വ്യ​വ​സാ​യ മ​ന്ത്രി​യു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും കൊ​റി​യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ക​രാ​റി​ൽ ഒ​പ്പി​ട്ട​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വ്യോ​മ മേ​ഖ​ല​യി​ലും അ​നു​ബ​ന്ധ സേ​വ​ന മേ​ഖ​ല​ക​ളി​ലും സ​ഹ​ക​രി​ക്കു​ന്ന​തി​നു​ള്ള ക​രാ​റാ​ണ്​ രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഏ​വി​യേ​ഷ​ൻ മേ​ഖ​ല​യി​ൽ ബ​ഹ്​​റൈ​നു​ള്ള സ്​​​ഥാ​നം അ​ട​യാ​ള​​പ്പെ​ടു​ത്തു​ന്ന​താ​ണ്​ സ​ഹ​ക​ര​ണം. ച​ട​ങ്ങി​ൽ വ്യാ​പാ​ര, വാ​ണി​ജ്യ മ​ന്ത്രാ​ല​യ അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ്​ ഹ​മ​ദ്​ ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഏ​ഷ്യ-​പ​സ​ഫി​ക്​ കാ​ര്യ വി​ഭാ​ഗം മേ​ധാ​വി ഫാ​തി​മ അ​ബ്​​ദു​ല്ല അ​ദ്ദാ​ഇ​ൻ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KoreaBahraincooperate sector
News Summary - Bahrain, Korea to cooperate in space sector
Next Story