ബഹ്റൈനിൽനിന്ന് കൊച്ചിയിലേക്കുള്ള വിമാനം പുറപ്പെട്ടു -VIDEO
text_fieldsമനാമ: ആശ്വാസം, സന്തോഷം, നെടുവീർപ്പ്... പ്രവാസികളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുന്ന വന്ദേഭാരത് ദൗത്യത്തിൽ ബഹ്റൈനിൽനിന്നുള്ള ആദ്യ വിമാനം കൊച്ചിയിലേക്ക് വൈകിട്ട് 4.52ന് പുറപ്പെട്ടപ്പോൾ യാത്രക്കാരുടെ മുഖത്ത് തെളിഞ്ഞ വികാരങ്ങൾ ഇതൊക്കെയായിരുന്നു. 177 മുതിർന്നവരും അഞ്ച് കൈക്കുഞ്ഞുങ്ങളുമായിരുന്നു വിമാനത്തിലെ യാത്രക്കാർ.
ഗർഭിണികളും ജോലി നഷ്ടപ്പെട്ടവരും സന്ദർശക വിസയിൽ എത്തിയവരുമൊക്കെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. അനിശ്ചിതത്വങ്ങൾക്കൊടുവിൽ നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞതിെൻറ സന്തോഷം മിക്കവരും പങ്കുവെച്ചു. വീഡിയോ എഡിറ്ററായി ജോലി ചെയ്യുന്ന പാല സ്വദേശി മോൻസി മാത്യു, സന്ദർശക വിസയിൽ എത്തി ഇവിടെ കുടുങ്ങിപ്പോയ വടകര സ്വദേശി പ്രമോദ് എന്നിവരൊക്കെ ആദ്യ വിമാനത്തിൽ പോകാൻ കഴിഞ്ഞതിെൻറ ആശ്വാസത്തിലാണ്.
ഉച്ചക്ക് 12 മണിയോടെ തന്നെ യാത്രക്കാരെല്ലാവരും ബഹ്റൈൻ ഇൻറർനാഷണൽ എയർപോർട്ടിൽ എത്തി. സാമൂഹിക അകലം പാലിച്ചാണ് എമിഗ്രേഷൻ ഉൾപ്പെടെ നടപടികൾ പൂർത്തിയാക്കിയത്. തെർമൽ സ്ക്രീനിങ് നടത്തിയാണ് യാത്രക്കാരെ വിമാനത്തിൽ കയറ്റുന്നത്. ഒാരോരുത്തരുടെയും സീറ്റിൽ സ്നാക്സ് ബോക്സ്, സാനിറ്റൈസർ, മാസ്ക്ക്, പുരിപ്പിച്ച് നൽകേണ്ട സാക്ഷ്യ പത്രം എന്നിവ വെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
