Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എം.സി.സി സജ്ജം ക്യാമ്പ് പ്രൗഢം

text_fields
bookmark_border
കെ.എം.സി.സി സജ്ജം ക്യാമ്പ് പ്രൗഢം
cancel

മനാമ: ആശയങ്ങളുടെ പുതുവസന്തം വിരിയിച്ചും നേതൃത്വത്തിന് പുതിയ പാഠങ്ങൾ പകർന്നും കെ.എം.സി.സി ബഹ്‌റൈൻ സംഘടിപ്പിച്ച സജ്ജം ക്യാമ്പ് സമാപിച്ചു. നാളെയുടെ സംഘടനാ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്ന ചുവടുവെപ്പുകൾക്ക് പ്രാധാന്യം നൽകിയ ക്യാമ്പ് പ്രതിനിധികൾക്ക് നവ്യാനുഭവവും അറിവിന്റെ പുതിയ വാതായനങ്ങൾ തുറക്കുന്ന പഠനവേദിയുമായി മാറി.

പ്രഗത്ഭ പരിശീലകനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. റാഷിദ് ഗസ്സാലിയുടെ ക്ലാസ് പ്രതിനിധികളെ ഉത്തേജിപ്പിക്കാനും ചിന്തിപ്പിക്കാനും പുതിയ ആശയങ്ങൾ ഉൾക്കൊണ്ട് പ്രവർത്തനപഥത്തിൽ മുന്നേറാനും പ്രാപ്തരാക്കുന്നതായിരുന്നു. അദാരി പാർക്കിലെ ന്യൂ സീസൺ ഹാളിൽ രജിസ്റ്റർ ചെയ്ത കൗൺസിലർമാർക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീൻ തങ്ങൾ പ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര സ്വാഗതവും സംസ്ഥാന ട്രഷറർ കെ. പി. മുസ്തഫ നന്ദിയും പറഞ്ഞു. വേൾഡ് കെ.എം.സി.സി സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ ആശംസകൾ നേർന്നു. സംഘടനാ മികവോടെ ക്യാമ്പിന് നേതൃത്വം നൽകിയ ഡയറക്ടർ ഫൈസൽ കോട്ടപ്പള്ളി ക്യാമ്പിന്റെ നിർദേശങ്ങൾ പ്രതിനിധികൾക്ക് കൈമാറി.

കോർഡിനേറ്റർമാരായ റഫീഖ് തോട്ടക്കര, സഹീർ കാട്ടാമ്പള്ളി അഷ്‌റഫ് കാട്ടിൽപീടിക, ഫൈസൽ കണ്ടിതാഴ, എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain KMCC Sajjam Camp
Next Story