ബഹ്റൈന്‍ കെ.എം.സി.സി മോട്ടിവേഷൻ ക്ലാസ്
text_fieldsമനാമ: ബഹ്റൈന്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ‘കൊറോണക്കാലവും അതിജീവനവും’എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. റാഷിദ് ഗസ്സാലി ക്ലാസിന് നേതൃത്വം നൽകി. ബഹ്റൈനിലെ കെ.എം.സി.സി പ്രവര്‍ത്തകര്‍ക്ക് മാനസിക കരുത്തേകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ 600 ഓളം സംസ്ഥാന കൗണ്‍സിലര്‍മാര്‍ക്കായാണ് ക്ലാസ് സംഘടിപ്പിച്ചത്. പ്രതിസന്ധി ഘട്ടങ്ങളെയും വിഷമതകളെയും മറികടക്കാന്‍ വേണ്ടത് ശുഭാപ്തി വിശ്വാസമാണെന്നും ശുഭപ്രതീക്ഷയാണ് കൊറേണക്കാലത്തെ അതിജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷ്യബോധത്തോടെ ജീവിതയാത്ര നടത്തുന്നവര്‍ക്കേ വിജയം സുനിശ്ചിതമാവുകയുള്ളൂ. കൃത്യമായ ലക്ഷ്യവും അനുയോജ്യമായ മേഖലയും കണ്ടെത്തിയായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. കൂടുതല്‍ വര്‍ഷം പ്രവാസലോകത്ത് ജീവിക്കുന്നതിന് പകരം ഓരോരുത്തരും അവരുടെ മേഖല കണ്ടെത്തി പ്രവര്‍ത്തിച്ചാല്‍ ചുരുങ്ങിയ കാലത്തിനുള്ള ജീവിത ലക്ഷ്യം നേടാന്‍ കഴിയും. സമ്പാദ്യത്തെ കുറിച്ചും ചെലവിനെ കുറിച്ചും വ്യക്തമായ ബജറ്റ് തയ്യാറാക്കണം.
ധൂര്‍ത്തും അനാവശ്യ ചെലവും ആഡംബരവും ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
