കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മിറ്റി മരുന്ന് വിതരണത്തിന് തുടക്കം കുറിച്ചു
text_fieldsബഹ്റൈൻ കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മിറ്റി നിത്യരോഗികൾക്ക് നൽകുന്ന മരുന്ന്
വിതരണത്തിന് തുടക്കം കുറിച്ചപ്പോൾ
മനാമ: ബഹ്റൈൻ കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മിറ്റി മണ്ഡലത്തിലെ ഏറ്റവും നിർദ്ധനരായ 100 നിത്യരോഗികൾക്ക് മാസം 500 രൂപ നിരക്കിലുള്ള മരുന്ന് വിതരണത്തിന് തുടക്കം കുറിച്ചു. പേരാമ്പ്ര ദയാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പേരാമ്പ്ര പഞ്ചായത്തിലെ രോഗികൾക്കുള്ള കാർഡ് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഇ. ഷാഹി മാസ്റ്റർക്ക് നൽകി സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി പാറക്കൽ അബ്ദുള്ള നിർവഹിച്ചു.
പരിപാടിയിൽ വനിതാ ലീഗ് മണ്ഡലം കമ്മിറ്റി നിർമിച്ചുനൽകുന്ന വീട് നിർമാണത്തിലേക്ക് ബഹ്റൈൻ കെ.എം.സി.സിയുടെ ഫണ്ട് ചടങ്ങിൽവെച്ച് ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മദ് മണ്ഡലം വനിതാ ലീഗ് ഭാരവാഹികൾക്ക് കൈമാറി. ചടങ്ങിന് ഇബ്രാഹിം പുതുശേരി അധ്യക്ഷതവഹിച്ചു.
സി.പി.എ. അസീസ്, ആർ.കെ മുനീർ, ടി.കെ.എ ലത്തീഫ്, എം.കെ.സി കുട്ട്യാലി, മൂസ്സ കൊത്തബ്ര, പി.ടി. അഷ്റഫ്, പി.സി. മുഹമ്മദ് സിറാജ്, ശിഹാബ് കന്നാട്ടി, സൗഫി തഴക്കണ്ടി തറവയ് ഹാജി, ഇബ്ബിച്യാലി, വഹീദ പറമ്മേൽ, മൊയ്തീൻ പേരാമ്പ്ര എന്നിവർ ആശംസ നേർന്നു സംസാരിച്ചു. സി.എച്ച്. ഇബ്രാഹിം കുട്ടി, ആവള ഹമീദ്, ഇ ഷാഹി, കെ.പി റസാക്ക്, എം.കെ. ഫസലുറഹ്മാൻ, ടി.പി. മുഹമ്മദ്, ഹുസൈൻ കമ്മന, മമ്മു ചേറമ്പറ്റ എന്നിവർ സന്നിഹിതരായ പരിപാടിക്ക് റഷീദ് കുരിക്കൾ കണ്ടി സ്വാഗതവും നൗഷാദ് കീഴ്പ്പയ്യൂർ നന്ദിയും പറഞ്ഞു.

