ബഹ്റൈൻ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം പുതിയ കമ്മിറ്റി നിലവിൽവന്നു
text_fieldsകാസിം കോട്ടപ്പള്ളി, പി.എം.എ ഹമീദ് അരൂർ, കുഞ്ഞമ്മദ്
ചാലിൽ, സഹീർ വില്യാപ്പള്ളി
മനാമ: ‘സംഘബോധം പകർന്നേകുന്ന പ്രവാസം’ എന്ന ശീർഷകത്തിൽ കുറ്റ്യാടി മണ്ഡലം കൗൺസിൽ മീറ്റ് മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല ജന. സെക്രട്ടറി പി.കെ. ഇസ്ഹാഖ് വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു. റസാഖ് ആയഞ്ചേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി, ഷെരീഫ് കോറോത്ത്, ജില്ല ഭാരവാഹികളായ മുഹമ്മദ് ഷാഫി വേളം, അഷ്റഫ് തോടന്നൂർ എന്നിവർ സംസാരിച്ചു.
റഫീഖ് തോടന്നൂർ പ്രവർത്തന റിപ്പോർട്ടും കാസിം കോട്ടപ്പള്ളി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. 2024 -2027 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി കാസിം കോട്ടപ്പള്ളിയെയും ജന. സെക്രട്ടറിയായി പി.എം.എ ഹമീദ് അരൂരിനെയും ട്രഷററായി കുഞ്ഞമ്മദ് ചാലിലിനെയും ഓർഗ. സെക്രട്ടറിയായി സഹീർ വില്യാപ്പള്ളിയെയും വൈസ് പ്രസിഡന്റുമാരായി മുനീർ പിലാക്കൂൽ, നസീർ ഇഷ്ടം, റഫീഖ് ടി.വി തോടന്നൂർ, സാജിദ് അരൂർ, നജീബ് ടി.എച്ച് എന്നിവരെയും തെരഞ്ഞെടുത്തു. സെക്രട്ടറിമാരായി നിസാർ മൂസ, ലത്തീഫ് കെ, ജമാൽ കല്ലുംപുറം, നൗഷാദ് തീക്കുനി, അഷ്റഫ് വി.പി. പൂളക്കൂൽ എന്നിവരെയും തെരഞ്ഞെടുത്തു.
തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾക്ക് അഷ്കർ വടകര, റഷീദ് കുരിക്കള്കണ്ടി, അഷ്റഫ് അഴിയൂർ നേതൃത്വം എന്നിവർ നൽകി. സഹീർ വില്യാപ്പള്ളി സ്വാഗതവും നസീർ ഇഷ്ടം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

