ബഹ്റൈൻ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ആദരിക്കൽ ചടങ്ങ്
text_fieldsബഹ്റൈൻ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങ്
മനാമ: ബഹ്റൈൻ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹർജാൻ 2K25 കലോത്സവത്തിൽ വിജയിച്ചവർക്കുള്ള ആദരിക്കൽ ചടങ്ങും, പുതുതായി നിലവിൽവന്ന സംസ്ഥാന വനിത വിങ് ഭാരവാഹികൾക്കും ജില്ല വനിതാ വിങ്ങിനും സ്വീകരണവും കെ.എം.സി.സി ഹാളിൽ വെച്ച് സംഘടിപ്പിച്ചു.
ചടങ്ങ് സംസ്ഥാന വൈസ് പ്രസിഡന്റ് സലീം തളങ്കര ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അഷ്റഫ് മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. റിയാസ് പട്ല സ്വാഗതവും ഖലീൽ ചെമ്മാട് പ്രാർഥന നിർവഹിച്ചു.
സംസ്ഥാന വനിത വിങ് പ്രസിഡന്റ് മാഹിറയും ജനറൽ സെക്രട്ടറി അഫ്രയും ജില്ല പ്രസിഡന്റ് ഹനീസ ഹംസ, ജനറൽ സെക്രട്ടറി ഫർഹാന റഷീദ്, ജില്ല മുൻ സെക്രട്ടറി ഹുസൈൻ ചിത്താരി എന്നിവർ ആശംസ പ്രസംഗം നടത്തി. മഹർജാൻ 2K25 കലോത്സവം വിജയകരമാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചവരെ മെമന്റോ നൽകി ആദരിച്ചു.
സ്റ്റേറ്റ് ഭാരവാഹികൾക്കുള്ള മൊമെന്റോ സംസ്ഥാന വൈസ് പ്രസിഡന്റ് സലീം തളങ്കര നൽകി. ജില്ലയിൽ നിന്നും സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന വനിതാ വിംഗ് ജനറൽ സെക്രട്ടറി അഫ്ര മുഹ്സിനും ജോയിന്റ് സെക്രട്ടറി ഷാഹിദ മുസ്തഫക്കുമുള്ള മൊമെന്റോ ജില്ലാ പ്രസിഡന്റ് അഷ്റഫ് മഞ്ചേശ്വരം , ട്രഷറർ അച്ചു പൊവ്വൽ എന്നിവർ നൽകി. കലാപ്രതിഭ കരസ്തമാക്കിയ ശഹ്റാൻ ഇബ്രാഹിം, ടീം മാനേജർ ശംസുദ്ദീൻ, കോഓർഡിനേറ്റർ മനാഫ്, അബ്സീന ഷഫീൽ, നയീമ റിയാസ് എന്നിവർക്കുള്ള മെമന്റോ ജില്ലാ ഭാരവാഹികളായ അച്ചു പൊവ്വൽ, സത്താർ ഉപ്പള, മുസ്തഫ സുങ്കത കട്ട, ഇബ്രാഹിം ചാല, മഹറൂഫ് തൃക്കരിപ്പൂർ, ഇസ്ഹാഖ് പുളിക്കൂർ, ഖാദർ പൊവ്വൽ എന്നിവർ നൽകി.
ജില്ല വനിത വിങ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്ത ഭാരവാഹികൾക്ക് ജില്ലയിലെ മണ്ഡലം കമ്മിറ്റികൾ മൊമെന്റോ നൽകി ആദരിച്ചു. ജില്ലാ ഓർഗനൈസിങ് സെക്രട്ടറി സത്താർ ഉപ്പള നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

