Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്റൈ​ൻ...

ബ​ഹ്റൈ​ൻ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി

text_fields
bookmark_border
ബ​ഹ്റൈ​ൻ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി
cancel
camera_alt

അ​ഷ്റ​ഫ് മ​ഞ്ചേ​ശ്വ​രം, റി​യാ​സ് പ​ട്ള, അ​ച്ചു പൊ​വ്വ​ൽ

മ​നാ​മ: ബ​ഹ്റൈ​ൻ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ജ​ന​റ​ൽ കൗ​ൺ​സി​ലി​ൽ 2024-2025 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. കെ.​എം.​സി.​സി ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന ജ​ന​റ​ൽ കൗ​ൺ​സി​ലി​ൽ ജി​ല്ല പ്ര​സി​ഡ​ന്റ് ക​ലീ​ൽ ആ​ലം​പാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ഹ്റൈ​ൻ കെ.​എം.​സി.​സി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഹ​ബീ​ബ് റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ലി കൊ​യി​ലാ​ണ്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്റ് ഷാ​ഫി പാ​റ​ക്ക​ട്ട, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്‌​റ​ഫ്‌ ക​ണ്ടി​കെ, മ​നാ​ഫ് പാ​റ​ക​ട്ട എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹു​സൈ​ൻ മാ​ണി​ക്കോ​ത്ത് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും വൈ​സ് പ്ര​സി​ഡ​ന്റ് ദാ​വൂ​ദ് അ​ബ്ദു​ല്ല വ​ര​വു​ചെ​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു. റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ​മാ​രാ​യ അ​സ്‌​ലം വ​ട​ക​ര, മു​ഹ​മ്മ​ദ് പെ​രി​ങ്ങ​ത്തൂ​ർ, അ​ഷ്റ​ഫ് ക​ക്ക​ണ്ടി, ശി​ഹാ​ബ് പ്ല​സ് എ​ന്നി​വ​ർ കൗ​ൺ​സി​ലി​ന് നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് സ​ദ​സ്സി​ന്റെ ആ​വ​ശ്യ​പ്ര​കാ​രം ത​യാ​റാ​ക്കി പ്ര​ഖ്യാ​പി​ച്ച പാ​ന​ലി​നെ എ​തി​ര​ഭി​പ്രാ​യ​മി​ല്ലാ​തെ പാ​സാ​ക്കി. ഹു​സൈ​ൻ മ​ണി​ക്കോ​ത്ത് സ്വാ​ഗ​ത​വും റി​യാ​സ് പ​ട്ട്ള ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: അ​ഷ്റ​ഫ് മ​ഞ്ചേ​ശ്വ​രം (പ്ര​സി), റി​യാ​സ് പ​ട്ള (ജ​ന. സെ​ക്ര), അ​ച്ചു പൊ​വ്വ​ൽ (ട്ര​ഷ), സ​ത്താ​ർ ഉ​പ്പ​ള (ഓ​ർ​ഗ. സെ​ക്ര), അ​ബ്ദു​ല്ല പു​ത്തൂ​ർ, ഖാ​ദ​ർ പൊ​വ്വ​ൽ, സ​ലീം കാ​ഞ്ഞ​ങ്ങാ​ട്, മ​ഹ​റൂ​ഫ് തൃ​ക്ക​രി​പ്പൂ​ർ, മു​സ്ത​ഫ സു​ങ്ക​ത​ക​ട്ട (വൈ. ​പ്ര​സി), ഇ​ബ്രാ​ഹിം ചാ​ല, റി​യാ​സ് ഇ​ക്ബാ​ൽ ന​ഗ​ർ, ഖ​ലീ​ൽ ചെ​മ്മ​നാ​ട്, ഇ​സ്ഹാ​ഖ് പു​ളി​ക്കൂ​ർ, ഫാ​ഹി​സ് ത​ള​ങ്ക​ര (ജോ. ​സെ​ക്ര).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain KMCCKasaragod News
News Summary - Bahrain KMCC Kasaragod District Committee
Next Story