ഖരീഫ് ആസ്വദിച്ച് ബഹ്റൈൻ രാജാവ് മടങ്ങി
text_fieldsമസ്കത്ത്: സ്വകാര്യസന്ദർശനം പൂർത്തിയാക്കി ഒമാനിലെ ദോഫാറിൽനിന്ന് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ മടങ്ങി.
സലാലയിലെ റോയൽ വിമാനത്താവളത്തിൽ നൽകിയ യാത്രയയപ്പ് ചടങ്ങിന് സുൽത്താൻ ഹൈതം ബിൻ താരിഖ് നേതൃത്വം നൽകി. ശനിയാഴ്ചയാണ് ബഹ്റൈൻ രാജാവ് സലാലയിൽ എത്തിയത്. ഖരീഫ് സീസണിലെ സുഖകരമായ കാലാവസ്ഥ ആസ്വദിച്ചാണ് ഹമദ് രാജാവ് മടങ്ങിയത്.
സലാലയിലെ ബൈത്ത് അൽ റബാത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഒമാനെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന ആഴത്തിൽ വേരൂന്നിയ ചരിത്രപരമായ ബന്ധങ്ങൾ അവലോകനം ചെയ്തിരുന്നു. ഇരുരാജ്യങ്ങളെയും ഒന്നിപ്പിക്കുന്ന ചരിത്രപരവും സഹോദരപരവുമായ ബന്ധങ്ങളെ എടുത്തുകാണിക്കുന്നതായിരുന്നു സന്ദർശനം.
സഹകരണം ഊട്ടിയുറപ്പിക്കുന്നതിനും ഗൾഫ് ഐക്യദാർഢ്യം ശക്തിപ്പെടുത്തുന്നതിനുമുള്ള നേതൃത്വത്തിന്റെ പങ്കിട്ട പ്രതിബദ്ധതയെ സന്ദർശനം പ്രതിഫലിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

