Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമലേഷ്യയിലെ ജോഹോര്‍...

മലേഷ്യയിലെ ജോഹോര്‍ ഭരണാധികാരി ഹമദ് രാജാവുമായി ചർച്ച നടത്തി

text_fields
bookmark_border
മലേഷ്യയിലെ ജോഹോര്‍ ഭരണാധികാരി ഹമദ് രാജാവുമായി ചർച്ച നടത്തി
cancel
camera_alt?????????? ???????? ??????? ?????????? ?????????? ???????? ????? ?????????? ???????????? ?????? ???? ????? ?? ???????? ??????? ?????? ???????????????. ????????????? ???????? ???? ??? ????? ?? ???? ?????

മനാമ: ബഹ്‌റൈനില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മലേഷ്യയിലെ ജോഹോര്‍ സംസ്ഥാന ഭരണാധികാരി സുൽത്താന്‍ ഇബ്രാഹിം ബിന്‍ സുൽത്താന്‍ ഇസ്‌കന്ദറിനെ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ സ്വീകരിച്ചു. ഗുദൈബിയ പാലസിലെത്തിയ അദ്ദേഹ​ത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഒരുക്കിയ ബാൻറ്​ വാദ്യത്തി​​െൻറ അകമ്പടിയോടെയാണ്​ സ്വീകരിച്ചത്​. ബഹ്‌റൈനും മലേഷ്യയും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധം ശക്തിപ്പെടുത്താനും സഹകരണം വ്യാപിപ്പിക്കാനും സന്ദര്‍ശനം കാരണമാകുമെന്ന് രാജാവ് പ്രതീക്ഷ പ്രകടിപ്പിച്ചു. 

കഴിഞ്ഞ ഏപ്രിലില്‍ ഹമദ് രാജാവ്​ നടത്തിയ മലേഷ്യന്‍ സന്ദര്‍ശനം അനുസ്മരിച്ച സുൽത്താന്‍ ഇബ്രാഹിം ബഹ്‌റൈന്‍  കൈവരിച്ച നേട്ടങ്ങൾ പ്രശംസനീയമാണെന്ന്​ പറഞ്ഞു. ‘ശൈഖ് ഈസ ബിന്‍ സല്‍മാന്‍’ മെഡൽ ഹമദ് രാജാവ് അദ്ദേഹത്തിന് കൈമാറി. ബഹ്​റൈൻ നൽകിയ സ്വീകരണത്തിനും ആദരവിനും സുല്‍ത്താൻ നന്ദി അറിയിച്ചു. കൂടിക്കാഴ്​ചയില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയും സന്നിഹിതനായിരുന്നു.
  ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ഖലീഫ, ഇന്‍ഫര്‍മേഷന്‍ മന്ത്രി അലി ബിന്‍ മുഹമ്മദ് അല്‍റുമൈഹി, മുഹറഖ് ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ ഈസ ബിന്‍ ഹിന്ദി എന്നിവര്‍ ചേർന്നാണ്​ എയര്‍പോര്‍ട്ടിൽ സുൽത്താനെ സ്വീകരിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsbahrain king
News Summary - bahrain king-bahrain-gulf news
Next Story