ജിദ്ഹാഫ്സിലെ ജനങ്ങളുമായി രാജാവ് കൂടിക്കാഴ്ച നടത്തി
text_fieldsമനാമ: ജിദ്ഹാഫ്സിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുമായി രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ സാഖിർ പാലസിൽ ചർച്ച നടത്തി. രാജ്യതാൽപര്യം മുൻനിർത്തിയുള്ള പൗരൻമാരുടെ പ്രവർത്തനങ്ങൾ മാതൃകയാണെന്നും ഇക്കാര്യത്തിൽ ജിദ്ഫാഫ്സിലെ ജനങ്ങൾ ഏറെ മുന്നിലാണെന്നും രാജാവ് പറഞ്ഞു. ജിദ്ഹാഫ്സിലെ ഒരു റോഡിന് ശൈഖ് സുലൈമാൻ അൽ മദനിയുടെ പേര് നൽകി. രാജ്യത്തിന് നൽകിയ സംഭാവനകൾ മാനിച്ചാണിത്. ശാസ്ത്രീയ^സാംസ്കാരിക രംഗങ്ങളിൽ അദ്ദേഹം വിലപ്പെട്ട സംഭാവനകളാണ് നൽകിയത്. രാജ്യത്ത് നടപ്പാക്കുന്ന വികസന പദ്ധതികൾ മുഴുവൻ ജനങ്ങൾക്കും ഉപകാരപ്പെടും വിധമാണ് ആസൂത്രണം ചെയ്യുന്നത്. ജിദ്ഹാഫ്സിലെ പള്ളി നിർമാണത്തിെൻറ രണ്ടാം ഘട്ടം പൂർത്തിയാക്കാനും രാജാവ് ഉത്തരവിട്ടു. നബിദിന വേളയിൽ അദ്ദേഹം ജനങ്ങൾക്ക് ആശംസകൾ നേർന്നു.
ജിദ്ഹാഫ്സിലെ ജനങ്ങൾക്ക് വേണ്ടി ശൈഖ് മുഹമ്മദ് താഹിർ ബിൻ ശൈഖ് സുലൈമാൻ അൽ മദനി സംസാരിച്ചു. ആൽ ഖലീഫ പരമ്പരയുടെ തലമുറകളായുള്ള ദീർഘ വീക്ഷണമാണ് രാജ്യത്തിെൻറ കരുത്തെന്ന് അദ്ദേഹം പറഞ്ഞു. പരസ്പര ബഹുമാനം പുലർത്തുന്ന സംസ്കാരത്തിെൻറ ഉടമകളാണ് ബഹ്റൈനികൾ. രാജ്യസ്നേഹവും സുരക്ഷിതത്വവും സംസ്കാരത്തിെൻറ ഭാഗമാണ്. ഇസ്ലാം മുന്നോട്ട് വെക്കുന്ന സമാധാനപരമായ സഹവർത്തിത്വം എന്ന ആശയമാണ് ബഹ്റൈൻ ഉയർത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഭരണാധികാരികളും ജനങ്ങളും തമ്മിലുള്ള ഉൗഷ്മള ബന്ധത്തിെൻറ പ്രതിഫലമാണ് ഇൗ കൂടിക്കാഴ്ചയെന്ന് കാപിറ്റൽ ഗവർണർ ശൈഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ ആൽ ഖലീഫ പ്രസ്താവനയിൽ പറഞ്ഞു. ബഹ്റൈൻ ജനത കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടതാണെന്നും നേതൃത്വത്തിെൻറ നയങ്ങളാണ് ഇതിന് കരുത്താകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
