Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബഹ്റൈൻ കേരളീയസമാജം സമ്മർ ക്യാമ്പിന് തിരിതെളിഞ്ഞു
text_fieldsbookmark_border
ബഹ്റൈൻ കേരളീയസമാജം സമ്മർ ക്യാമ്പ് പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്യുന്നു
മനാമ: ബഹ്റൈൻ കേരളീയസമാജം സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പിന് തിരിതെളിഞ്ഞു. സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണ പിള്ള ഭദ്രദീപം കൊളുത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്‍റ് ദേവദാസ് കുന്നത്ത്, ട്രഷറർ ആഷ്‌ലി കുര്യൻ, ക്യാമ്പ് ജനറൽ കൺവീനർ മനോഹരം പാവറട്ടി, കൺവീനർ ഷീജ വീരമണി, ജോ. കൺവീനർ ബിനിത ജിയോ തുടങ്ങിയവർ പങ്കെടുത്തു. ആഗസ്റ്റ് 19ന് സമാപിക്കുന്ന വിധമാണ് ഈ വർഷത്തെ ക്യാമ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. ചിക്കൂസ് ശിവനും രാജേശ്വരി ശിവനുമാണ് ക്യാമ്പിന് നേതൃത്വം കൊടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

