ഗാന്ധി ദർശനങ്ങളുടെ കാലിക പ്രസക്തി സെമിനാർ
text_fieldsബഹ്റൈൻ കേരളീയ സമാജം സാഹിത്യവേദി സംഘടിപ്പിച്ച ഗാന്ധി ദർശനങ്ങളുടെ
കാലിക പ്രസക്തി എന്ന സെമിനാറിൽനിന്ന്
മനാമ: മഹാത്മാഗാന്ധി ഒരു വ്യക്തിയല്ല, പ്രസ്ഥാനമാണ്. ഗാന്ധിജിയെ വിമർശിക്കുന്നവർക്ക് അതാകാം. എന്നാൽ, അതിനു മുമ്പ് അദ്ദേഹത്തെ പഠിക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്ന് പ്രശസ്ത ചരിത്രകാരനും ഗാന്ധി ചിന്തകളുടെ പ്രയോക്താവുമായ പി. ഹരീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.
ബഹ്റൈൻ കേരളീയ സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ദർശനങ്ങളുടെ കാലിക പ്രസക്തി എന്ന സെമിനാറിൽ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജി വിഭാവന ചെയ്ത ഇന്ത്യ ഇന്ന് എവിടെ നിൽക്കുന്നുവെന്നും ഇന്ത്യയുടെ ഭാവി എന്തായിരിക്കുമെന്നും അദ്ദേഹം ചർച്ചയിൽ വിലയിരുത്തി.
യുദ്ധവും സംഘർഷങ്ങളും മതസ്പർധയും കൊടികുത്തി വാഴുന്ന ഇക്കാലത്ത് മഹാത്മാഗാന്ധിയും ഗാന്ധിസവും ഏറെ പ്രസക്തമാണ് എന്ന് സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ സംസാരിച്ചു. പ്രബന്ധ അവതരണത്തിനുശേഷം നടന്ന ചർച്ചയിൽ പ്രശസ്ത ശാസ്ത്ര സാഹിത്യകാരനായ ഡോ. വേണു തോന്നയ്ക്കൽ, പ്രശസ്ത പത്രപ്രവർത്തകൻ സോമൻ ബേബി, ദേവദാസ് കുന്നത്ത്, ദിലീപ്കുമാർ, വിനോദ് അളിയത്ത്, നൗഷാദ്, സി.വി. നാരായണൻ, ഇ.എ. സലിം, സുധീർ തിരുന്നല്ലത്ത്, എസ്.വി. ബഷീർ, ഇ.വി. രാജീവ്, ബിനു കുന്നത്താനം തുടങ്ങിയവർ സംസാരിച്ചു.
സാഹിത്യ വിഭാഗം കൺവീനർ സന്ധ്യ ജയരാജ് ചർച്ച നയിച്ചു. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റർ ജേക്കബ് മാത്യു നന്ദിയും പറഞ്ഞു. പരിപാടിയോട് അനുബന്ധിച്ച് സമാജം സംഗീത സദസ്സിലെ കുട്ടികൾ അവതരിപ്പിച്ച ഗാനാമൃതം സംഗീതാലാപനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

