സമാജത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായ വടംവലി മത്സരം 12ന്
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷം ശ്രാവണം 2024ന്റെ ഭാഗമായുള്ള വടംവലി മത്സരം വ്യാഴാഴ്ച സമാജം ഡി.ജെ ഹാളിൽ നടക്കും. വൈകീട്ട് ഏഴിന് തുടങ്ങുന്ന മത്സരം പുരുഷ വനിതാ വിഭാഗങ്ങളിലായാണ് നടത്തപ്പെടുക.
തരംഗ ശൈലിയിലുള്ള വടംവലി നിർദേശിക്കുന്ന മത്സരത്തിൽ വിവിധ സംഘടനകളെയും, സമാജം ഉപവിഭാഗങ്ങളെയും മറ്റും പ്രതിനിധാനംചെയ്ത് പതിനഞ്ചിലധികം ടീമുകൾ പങ്കെടുക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന ടീമുകൾക്ക് കാഷ് പ്രൈസുകൾ നൽകും.
കൂടുതൽ വിവരങ്ങൾക്ക്, പരിപാടിയുടെ കൺവീനർ ഷാജി ആന്റണി (39687681) ജോയന്റ് കൺവീനർ രാജേഷ് കോടോത്ത് (33890941)എന്നിവരുമായി ബന്ധപ്പെടണം. മത്സരങ്ങൾ വീക്ഷിക്കാനും ടീമുകളെ പ്രോത്സാഹിപ്പിക്കാനും ഏവരെയും സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

