ബഹ്‌റൈൻ കേരളീയ സമാജം ആദ്യ ചാർട്ടേർഡ് വിമാനം കൊച്ചിയിലെത്തി
text_fieldsചാർട്ടേഡ് വിമാനത്തിൽ കയറാനായി ദമ്മാമിലേക്ക് പോകുന്ന ബസിന് സമീപം ബി.കെ.എസ് പ്രതിനിധികൾ
മനാമ: പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ മുടങ്ങിയതോടെ നാട്ടിൽ പോകാൻ കഴിയാതെ വന്ന ബഹ്‌റൈൻ പ്രവാസികൾക്ക് കോവിഡ് കാലത്തെന്നപോലെ കൈത്താങ്ങായി ബഹ്‌റൈൻ കേരളീയ സമാജം. ഗൾഫ് എയറുമായി സഹകരിച്ചുകൊണ്ട് ദമാം വഴി കേരളത്തിലേക്ക് ആദ്യ ചാർട്ടേഡ് വിമാനം ഒരുക്കികൊണ്ടാണ് ബി.കെ.എസ് മാതൃകാപരമായ പ്രവർത്തനം നടത്തിയത്. ഇന്നലെ പുലർച്ചെ ഒരുമണിക്ക് മനാമയിലെ ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ നിന്ന് പുറപ്പെട്ട ബസ് കേരളീയ സമാജം പ്രസിഡന്‍റ് പി.വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും ചേർന്നുകൊണ്ട് ഫ്ലാഗ് ഓഫ് ചെയ്തു.
നേരത്തെ പ്രഖ്യാപിച്ച പ്രകാരം മാർച്ച് 16, 17,20 തീയതികൾക്ക് പുറമേ ബഹ്‌റൈനിൽ നിന്നുള്ള പ്രവാസികളുടെ യാത്രാസൗകര്യം പരിഗണിച്ച് മാർച്ച് 20 വെള്ളിയാഴ്ച മറ്റൊരു അധിക സർവീസ് കൂടി കൊച്ചിയിലേക്ക് ഏർപ്പെടുത്തിയതായി പി.വി രാധാകൃഷ്ണപിള്ള അറിയിച്ചു. 282 ഓളം സീറ്റുകൾ നിലവിൽ ലഭ്യമാണ്. ആവശ്യക്കാർ എത്രയും വേഗം ബി.കെ.എസ് അധികൃതരുമായി ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

