ബഹ്‌റൈൻ കേരളീയ സമാജം: പി.വി. രാധാകൃഷ്ണപിള്ള വീണ്ടും പ്രസിഡന്‍റ്
text_fieldsബി.കെ.എസ് 2026-2028 വർഷത്തേക്കുള്ള പുതിയ ഭരണസമിതി അംഗങ്ങൾ
മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ (ബി.കെ.എസ്) 2026-2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ എതിരില്ലാതെ തെരഞ്ഞെടുത്തു. സമാജം ഡയമണ്ട് ജൂബിലി ഹാളിൽ പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭരണസമിതി നിലവിൽ വന്നത്. നിലവിലെ പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള വീണ്ടും പ്രസിഡന്‍റായി ചുമതലയേറ്റു. ജനറൽ സെക്രട്ടറിയായി വർഗീസ് കാരക്കലും തെരഞ്ഞെടുക്കപ്പെട്ടു. പുതിയ ഭരണസമിതി അംഗങ്ങൾ: പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്‍റ് ദേവദാസ് കുന്നത്ത്, ട്രഷറർ വർഗീസ് ജോർജ്, അസിസ്റ്റന്‍റ് സെക്രട്ടറി രവികുമാർ, എന്‍റർടൈൻമെന്‍റ് സെക്രട്ടറി റിയാസ് ഇബ്രാഹിം, മെമ്പർഷിപ്പ് സെക്രട്ടറി അഭിലാഷ് വെള്ളുക്കൈ, ഇൻഡോർ ഗെയിംസ് സെക്രട്ടറി നൗഷാദ് എം., സാഹിത്യവിഭാഗം സെക്രട്ടറി വിനയചന്ദ്രൻ ആർ. നായർ, ലൈബ്രേറിയൻ ബിനു കരുണാകരൻ, ഇന്‍റേണൽ ഓഡിറ്റർ രാജീവ് പി. മാത്യു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

